വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012, ഏപ്രി 14

വിഷു....ഒരോര്‍മ്മ

  രാവിലെ ഉറക്കം ഞെട്ടിയപ്പോള്‍ കണ്ണ് തുറക്കാതെ ആദ്യം തിരഞ്ഞത് എന്റെ മൊബൈലിനെ ആയിരുന്നു, കാരണം മൊബൈലില്‍  ആരോ എപ്പോളോ ഒരുക്കിയ ഒരു 'കണി'യുടെ ഫോട്ടോ ഉണ്ടായിരുന്നു...തൊട്ടപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന സഹ മുറിയന്‍ അറിയാതെ പുതപ്പ് മാറ്റാതെ  ആ ഫോട്ടോയും കണ്ടു കൊണ്ട് ഇരുന്നപ്പോള്‍ കണ്ണുകളില്‍ ഒരിത്തിരി ബാഷപ്പത്തുള്ളികള്‍ വന്നണഞ്ഞു..അത് ആ പുതപ്പില്‍ തന്നെ തന്നെ തുടച്ചു കൊണ്ട് എഴുന്നേറ്റു പുറത്തോട്ടു ഇറങ്ങി അങ്ങ് സൂര്യഭഗവാന് ഒരു നമസ്ക്കാരവും കൊടുത്ത് ഓര്‍മ്മകളില്‍ മാഞ്ഞു മറഞ്ഞു പോയ ഒരു വിഷുക്കാലത്തെ ഒരു തവണ കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ...മനസ്സില്‍ ഒരു വിങ്ങലായി മാഞ്ഞു മറഞ്ഞു പോയ ആ നല്ല കാലം കൊള്ളിയാന്‍ മിന്നല്‍ പോലെ നെഞ്ചില്‍ തട്ടി ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടി.......കാലത്തിന്‍റെ ഓട്ടപ്രദക്ഷിണത്തിനിടയില്‍ മാറി മറിഞ്ഞ ജീവിതം പ്രവാസിയാക്കി മാറ്റിയ ആ സാഹചര്യത്തെ ശപിച്ചു കൊണ്ട് വെട്ടിത്തിളങ്ങുന്ന  ക്ലോസ്അപ്പ്  പല്ലിനു കോള്‍ഗേറ്റ് കമ്പനിക്കാരന്‍റെ ബ്രഷ് ആഞ്ഞു ഉരച്ചു ദേഷ്യം തീര്‍ത്തു....പണ്ട് വിഷുവിനു അമ്മ ഉണ്ടാക്കി തരാറുണ്ടായിരുന്ന നെയ്യപ്പവും,മറ്റു സ്പെഷ്യല്‍ പലഹാരങ്ങളും ഒന്നോര്‍ത്തെടുത്തു അയവിറക്കാന്‍ ശ്രമിച്ചു കൊതി തീര്‍ത്തു....അടുപ്പിന്‍റെ ചൂട് തട്ടാതെ യന്ത്രക്കകൈകളില്‍ സൃഷ്ട്ടിച്ചെടുത്ത 'കുബ്ബൂസ്' എന്നെ നോക്കി അപ്പുറത്തെ കടയില്‍ കാറ്റിന്‍റെ താളത്തിനനുസരിച്ച് ആടി ഉലഞ്ഞു കളിയാക്കുന്നതായി തോന്നി...അപ്പുറത്തെ ഹോട്ടെലില്‍ കയറി വിഷു സ്പെഷ്യല്‍ ദോശയും കടലക്കറിയും കഴിക്കുമ്പോള്‍ നാടിന്‍റെ പകുതി ഓര്‍മ്മകളിലേക്ക് എന്നെ വലിച്ചിഴച്ചു...അന്നാളുകളില്‍ രാവിലെ എഴുന്നേറ്റു വീട്ടിലെയും,നമ്മളെയും സ്നേഹിക്കുന്ന മുതിര്ന്നവരോടൊക്കെ കൈനീട്ടം വാങ്ങിയതും,മറ്റുള്ളവര്‍ക്ക് കിട്ടിയതിനേക്കാള്‍ അമ്പതുപൈസ കുറഞ്ഞതിനാല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന  കൊച്ചു ''റോസി'ന് എന്‍റെ കയ്യില്‍ നിന്നും ഒരു രൂപ കൊടുത്ത് എല്ലാര്‍ക്കും കിട്ടിയതിനേക്കാള്‍ അമ്പത് പൈസകൂടുതല്‍ കിട്ടിയ ആള്‍ ആക്കിമാറ്റിയതും,,പിന്നീട് അങ്ങോട്ടുള്ള എല്ലാ വിഷുവിനും 'റോസിന്' ഒരു രൂപ കൈനീട്ടം കൊടുത്തതുമെല്ലാം ഇന്നലെ കഴിഞ്ഞു പോയതു പോലെ തോന്നി..... എപ്പോളോ നഷ്ട്ടമായ ഒരു ബാല്യവും,കാലാന്തരത്തില്‍ മാറിമറിഞ്ഞ ജീവിതവും കാരണം പ്രവാസിയാകേണ്ടി വന്നതിനാല്‍ എല്ലാം നഷ്ടമായ ഒരു പാവം...... ഇവിടെ ആ മണ്ണിന്‍റെ മാസ്മരീകത ഇല്ല,വിഷുപ്പക്ഷിയുടെ ഗാനമില്ല,കൊന്നപ്പൂവിന്‍ സൗന്ദര്യമില്ല....എല്ലാം നഷ്ട്ട സ്വപ്നമായ്‌ അവശേഷിപ്പിച്ചുകൊണ്ട് .... എല്ലാവര്ക്കും നല്ലൊരു വിഷു ആശംസിക്കുന്നു.....

2012, മാർ 9

ഫെയിസ്ബുക്കില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍.... ചില വഴികള്‍...


എന്‍റെ പ്രിയ സുഹൃത്തുക്കളെ,,,,,, ചില profileലെ പെണ്‍കുട്ടികളുടെ ചിത്രം കണ്ടാല്‍ എന്നെപ്പോലെ ചിലപ്പോള്‍ നിങ്ങള്‍ക്കും ഒന്ന് addrequest വിടണം എന്ന് തോന്നിപ്പോകും..നമ്മള്‍ റിക്വസ്റ്റ്വിടുകയും 
അവര്‍ add ചെയ്യുകയും  ചാറ്റ് തുടങ്ങുകയും,നമ്മള്‍ ചീറ്റ് ചെയ്യപ്പെടുകയും ചെയ്യും..എന്നാല്‍ ഇത് യഥാര്‍ത്തത്തില്‍ പെണ്ണിന്‍റെ തന്നെയാണോ,ഫെയിക്ക് ആണോ എന്ന് സാക്ഷാല്‍ സുകെര്ബെര്ഗഅണ്ണന്‍ വിചാരിച്ചാല്‍ പോലും പ്രയാസമാണ്..എന്‍റെ ചില പഠനങ്ങളില്‍,എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്..
  1. ആ പ്രൊഫൈല്‍ ഉടമയുടെ പേരില്‍ മോള്‍ എന്നോ (രേഷ്മ മോള്‍,മറിയ മോള്‍,സജിനി മോള്‍,ഫര്സീന മോള്‍.....) ,സ്ഥലപ്പേരോ(ഷീല കേരള,സീമ കണ്ണൂര്‍,ജയഭാരതി ഇരിഞ്ഞാലക്കുട,രതിചേച്ചി കോഴിക്കോട്‌ ഇങ്ങനൊക്കെ ) ഉണ്ടെങ്കില്‍ കരുതി ഇരിക്കുക..കാരണം ഇത് മോഡേണ്‍ യുഗമാണ്,ഇങ്ങനെ കാണുന്ന പേരുകളില്‍ നിങ്ങള്‍ അടിമപ്പെടരുത്...പെണ്‍കുട്ടികള്‍ ഒരിക്കലും സ്ഥലപ്പേര് വെക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല..
  2. ഇനീ അടുത്തതായി ആ കാണുന്ന പ്രൊഫൈല്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ളത് തന്നെയാണോ എന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഗൂഗ്ലീമ്മാവനോട് ചോദിക്കുക എന്നതാണ്...www.google.comല്‍ പോയി വെബിനടുത്തുള്ള  ഇമേജ് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യണം ..ഇനി ആ പ്രൊഫൈല്‍ചിത്രത്തില്‍ മൌസിന്‍റെ rightbutton ക്ലിക്ക് ചെയ്യുക..അതില്‍ IMAGE URL എന്ന് കാണാവുന്നതാണ്...അത് കോപ്പി ചെയ്തു അവിടെ പേസ്റ്റ് ചെയ്യുക..ലോകത്തെവിടെഎങ്കിലും ആ ചിത്രമുണ്ടെങ്കില്‍ അമ്മാവന്‍ അത് കണ്ടു പിടിച്ചു തരും..
  3. അവള്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യം ഏതാണെന്ന് നോക്കുക,,ഇന്ത്യ ആണെങ്കില്‍ രാത്രി 10 മണിവരെ മാത്രമേ ഒറിജിനല്‍ ഓണ്‍ലൈനില്‍ കാണൂള്ളൂ..എന്നാല്‍ ഫെയിക്കുകള്‍ക്ക് അങ്ങനെ സംയക്രമം ഒന്നും ഇല്ല...
  4. വെള്ളിആഴ്ചകളില്‍ മാത്രം ആണ് ഈ പ്രൊഫൈല്‍കാരിയെ കാണുന്നതെങ്കില്‍ ഉറപ്പിക്കുക ഇത് ഏതോ ഗള്‍ഫ്‌മല്ലുവിന്‍റെ ഫെയിക്ക്‌ പ്രൊഫൈല്‍ തന്നെ..
  5.  ഈ പ്രൊഫൈല്‍കാര്‍ എങ്ങനത്തെ പോസ്റ്റ്‌ ഇടുന്നു എന്ന് ശ്രെദ്ധിക്കുക..ഒറിജിനല്‍ ഒരിക്കലും നേരിട്ട് അറിയാത്തവരെ മൈന്‍ഡ് ചെയ്യാന്‍ പോകാറില്ല..(എന്‍റെ പ്രൊഫൈലില്‍ ഉള്ള പെങ്കുട്ടികളെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്..നിങ്ങളാണ് എന്‍റെ കരുത്ത് ,,,പിണങ്ങല്ലേ...
  6. ഇവരുടെ പ്രൊഫൈല്‍ ഇന്‍ഫോ നോക്കുക..അതില്‍ കുടുംബത്തില്‍ ഉള്ളവരെ സ്പെഷ്യല്‍ ഫ്രണ്ട്ന്‍റെ കൂട്ടത്തില്‍ പെടുത്തി എങ്കില്‍ ഒരു പരിധി വരെ അത് ഒറിജിനല്‍ ആവാം..മറ്റേ പരിധി എന്ന് പറഞ്ഞാല്‍ ഗള്‍ഫ്‌ മല്ലുകളില്‍ കുറെ പേര്‍ ചേര്‍ന്ന് ഫെയിക്കുകള്‍ സൃഷ്ട്ടിക്കുകയും അത് മറ്റവന്‍റെ സിസ്റ്റര്‍ ഫ്രണ്ട് ആയിക്കാണിക്കുകയും ചെയ്‌താല്‍ നമ്മള്‍ ആകെ കുഴയും..
  7. ഒറിജിനല്‍ ആണെങ്കില്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള STATUSകള്‍ മാത്രമേ ഇടുകയുള്ളൂ..അല്ലാതെ ഞാനിന്നു മീനും കൂട്ടി ചോറ് തിന്നു..ഞാനിന്നു അലക്കാന്‍ തീരുമാനിച്ചു...എന്‍റെ ഉടുപ്പിന്‍റെ ബട്ടണ്‍ പൊട്ടി പോയി ഇനി ഇപ്പൊ എന്താ ചെയ്ക എന്നിങ്ങനെ തുടങ്ങുന്ന സംഭവങ്ങള്‍ കണ്ടാല്‍ ഒരു നക്ഷത്രം ഇട്ടു ഈ പ്രോഫൈലുകാരെ നിരീക്ഷിക്കാം..
  8. ഇനി അവരെ പോക്ക് ചെയ്തു നോക്കുക..ഒറിജിനല്‍ ആണെങ്കില്‍ ചിലപ്പോള്‍ ഒരുവട്ടം തിരിച്ചു പോക്കിയെക്കാം..ഫെയിക്ക് ആയവള്‍ നിങ്ങള്‍ എപ്പോ പോക്കുന്നോ അപ്പോള്‍ തന്നെ തിരിച്ചു പോക്കിയിരിക്കും...കാരണം പോക്കിന്‍റെ മലയാളം വാക്ക് ''തോണ്ടുക'എന്നാണെന്ന് ഒറിജിനലിന് നന്നയറിയാമായിരിക്കാം',,ഫെയിക്കിനു അത് അറിഞ്ഞാലും പോക്കിയല്ലേ പറ്റുള്ളൂ...എന്നാലല്ലേ ചീറ്റ്ചെയ്യപ്പെടുന്നവന്‍റെ മനം കുളിരുകയുള്ളൂ...
  9. മെസ്സേജ്ബോക്സില്‍ എന്തെഴുതിയാലും അതിനു മറുപടി തരുന്നെങ്കില്‍ ഉറപ്പിക്കുക അത് ഫെയിക്ക് തന്നെ..നേരായ കാര്യങ്ങള്‍ നേരായ വഴീലൂടെ ചോദിച്ചാല്‍ മറുപടി തരുന്ന എന്‍റെ പെണ്‍സുഹൃത്തുക്കള്‍ ഇതില്പ്പെടില്ല..
  10. ഒറിജിനല്‍ ഒരിക്കലും പച്ചലയിറ്റും കത്തിച്ചു കൊണ്ട് ചാറ്റ്ബോക്സില്‍ ഇരിക്കാറില്ല...എന്നാല്‍ ഫെയിക്കുകള്‍ അങ്ങനെ അല്ല ഒന്നാം തരാം മനം കുളിരുന്ന ഫോട്ടോയുമായി നിറ പുഞ്ചിരിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ആരായാലും ഒന്ന് ചാറ്റിപ്പോകും..
  11. ഒരിജിനലുകാര്‍ ഒരിക്കലും ജനനതീയതി തുറന്നിട്ടിരിക്കില്ല.മാത്രമല്ല അവര്‍ തങ്ങള്‍ക്കു അറിയാവുന്നവരുടെ BIRTHDAYക്ക് WISHESS അയക്കാറുണ്ട്..ഫെയിക്കുകളുടെ ജനനതീയതി മുതല്‍ പഠിച്ച സ്കൂളിന്‍റെ കൊല്ലം വരെ ഇട്ടിരിക്കും,,പക്ഷെ അവര്‍ കൂടുതലായി ആര്‍ക്കും വിഷ് അയക്കാറില്ല..
  12. നിങ്ങള്‍ വിചാരിക്കും ആണ്‍കുട്ടികള്‍ മാത്രമേ ഫെയിക്ക് ഉണ്ടാക്കൂ എന്നാണെങ്കില്‍ നിങ്ങള്ക്ക് തെറ്റി..ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളുടെ പേരില്‍ ഫെയിക്ക് അക്കൗണ്ട്‌ തുറന്നു സംതൃപ്തി അടയാറുണ്ട്...എന്തിനാണെന്ന് എനിക്കിത് വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല..എന്‍റെ പ്രൊഫൈല്‍ലെ ഒരാളെ നിരീക്ഷിച്ചപ്പോള്‍ കണ്ട കാര്യമാണ്..

2012, മാർ 7

കച്ചിന്‍സ്..നിനക്ക് വിട..


പ്രിയ കച്ചിന്‍സ്,നിനക്ക് വിട..
നീ തന്ന രാവുകള്‍ക്ക്‌ നന്ദി,,നീ തന്ന പകലുകള്‍ക്കും നന്ദി..
      വിട പറയലിന്‍ വേദനയില്‍ നീ ഒഴുക്കി വിട്ട കണ്ണീരില്‍ ചാലിച്ച് ഞാന്‍ നിന്നോട് യാത്ര പറയുമ്പോള്‍,തിരിഞ്ഞു നോക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു പക്ഷെ,,പ്രിയ കചിന്‍സ് എനിക്കതിനുള്ള ത്രാണി ഉണ്ടായിരുന്നില്ല..വിറയാര്‍ന്ന  കൈകളാല്‍ നിന്നെ പൂട്ടി താക്കോല്‍ ഫ്ലാറ്റ്‌ ഉടമസ്ഥന് തിരിച്ചു നല്‍കുമ്പോള്‍ ഒരു വിതുംബലായ്‌ പുറത്തു വന്ന എന്‍ മിഴിനീര്‍ നീ കണ്ടുവോ..??? ഓരോ വസന്തങ്ങള്‍ പൂക്കുമ്പോളും,ഗ്രീഷ്മങ്ങള്‍ മാറി മറയുമ്പോളും,  എനിക്ക് അന്തിയുറങ്ങാന്‍ നീ ഉണ്ടായിരുന്നു..നിന്‍ മടിത്തട്ടിലിരുന്നു ഞാന്‍ ഈ ദുബായുടെ കാഴ്ച കണ്ടു രസിച്ചു....സ്നേഹിച്ചു കൊതി തീര്‍ന്നു വിട്ടു പിരിഞ്ഞെന്‍ പ്രിയസഖി പോയപ്പോള്‍ ഞാന്‍ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ തുടച്ചു കൊണ്ട് നീ എനിക്ക് സാന്ത്വനം ഏകിയിരുന്നില്ലേ..അച്ഛന്റെയും അമ്മയുടെയും സ്നേഹം നീ എനിക്ക് തന്നിരുന്നില്ലേ...എവിടെ നിന്നോ വന്നു ,ഒരു കുടുംബതിലുള്ളവരെപ്പോലെ കഴിഞ്ഞ ഞാനും എന്റെ സഹമുറിയന്മാരും ചേര്‍ന്ന് നിന്നെ വെള്ളിയാഴ്ചകളില്‍ കുളിപ്പിച്ചൊരുക്കി,പൊട്ടു കുത്തി സുന്ദരി ആക്കിയത് നീ മറന്നുവോ..ആഴ്ച അവധിക്കു തലേ ദിവസം മത്തു പിടിച്ച മനസ്സുമായി,ഉള്ളില്‍ അലിഞ്ഞു ചേര്‍ന്ന മദിരാ ചഷകങ്ങള്‍ നിറഞ്ഞു പിച്ച വെമ്പാനാകാതെ നിന്‍ മടിത്തട്ടിലൂടെ ചാഞ്ഞും ചെരിഞ്ഞും നടക്കുമ്പോള്‍ നീ എനിക്ക് കൂട്ടായി വന്നതും ഞാന്‍ മറക്കില്ല...കച്ചിന്‍സ് ആ വലതു മുറിയുടെ രണ്ടാമത്തെ വാതിലിനിടയില്‍ ഞാനിന്നും നിനക്കായ്‌ കരുതി വെച്ചിട്ടുണ്ട്,,,എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തത്താല്‍ എഴുതിയ എന്റെയും,പ്രിയ റോസിന്‍റെയും പേരുകള്‍.........വേനലില്‍ തിളയ്ക്കുന്ന ചൂടുകള്‍ അഗ്നിഗോളങ്ങളായ് പെയ്യുമ്പോള്‍ നീ അറബിക്കടലിന്‍റെ അറ്റത്തു നിന്നും ഒരു കാറ്റിനെ കൊണ്ട് വന്നു എനിക്കായ് സ്വാന്തനം ഏകിയിരുന്നില്ലേ ...നിന്നിലെ മാതൃത്വത്തെ ഞാന്‍ അന്ന് കണ്ടിരുന്നു.....ഹൃദയംപൊട്ടും വികാരങ്ങളെ ഞാന്‍ ഉള്ളില്‍ ഒതുക്കി ,ഒരു നീറ്റല്‍ പോലെ ഞാന്‍ അത് നിന്നോട് മാത്രമേ പറയാന്‍ ശ്രമിച്ചുള്ളൂ..നീ എനിക്ക് വെറും മനുഷ്യ നിര്‍മ്മിതമായ നാല് ചുമരുകള്‍ ഉള്ള ഒരു മുറി ആയിരുന്നില്ല..അതില്‍ കൂടുതല്‍ എന്തോ ആയിരുന്നു...നിന്നിലെയും എന്നിലെയും രക്തം കുടിക്കാനായി മൂട്ടകള്‍ വന്നപ്പോള്‍ എന്നിലെ പോരാളിയെ ഉണര്‍ത്തിയതും നീ തന്നെ...നാടിന്റെ ഓര്‍മ്മകളില്‍ ഉറക്കം കിട്ടാത്ത രാത്രികളില്‍ തിരിഞ്ഞു മറിഞ്ഞും കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ആകുലതകളും,വ്യകുലതുകളും നീ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നോണം ഒരു കൊച്ചു കാറ്റായി നീ എന്നെ തഴുകി ഉറക്കാരുണ്ടായിരുന്നില്ലേ ..കുംമ്പസാരക്കൂടില്‍ ഇരിക്കുന്നവന്‍റെ അവസ്ഥ വന്നപ്പോള്‍ ഞാനെത്ര സത്യങ്ങള്‍ നിന്നോടായി മൊഴിഞ്ഞിരുന്നു.....സഹമുറിയന്മാര്‍ മാറിമാറി വന്നും,പോയും കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വന്ന അന്ന് മുതല്‍ അഞ്ചുകൊല്ലത്തേക്ക് മാറാതിരുന്നത് എനിക്ക് നിന്നോട് പ്രണയം ആയതു കൊണ്ടാണെന്ന് തോന്നിപ്പോകുന്നു...മാറി മാറി ബ്രാന്‍ഡുകള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ മത്തു പിടിച്ചവന്‍റെ കൂടെ ആടാനും,പാടാനും നീ ഉണ്ടായിരുന്നില്ലേ...പുക തുപ്പും കുഴലുകള്‍ കണ്ടു നീ പേടിച്ചു മാറി നിന്നപോള്‍ നിന്നെ ഞാനെത്ര സമാശ്വാസിപ്പിചിട്ടുണ്ട്....നീ തന്ന നല്ല നാളുകള്‍ക്കു നന്ദി,,വിട്ട് പിരിയരുതെ എന്ന് ആശിച്ചുവെങ്കിലും ഒടുവില്‍ എനിക്ക്  കമ്പനിറൂമിലേക്ക്‌ മാറേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു തീയായ് പറന്നു അത് കണ്ണുകളില്‍ ഇരുട്ട് മൂടി കണ്ണിലൂടെ അശ്രുധാരയായ് പറന്നിറങ്ങിയപ്പോള്‍ ,,,ഒടുവിലത്തെ ശ്വാസവായു നീ തന്നതും ഞാന്‍ മറക്കില്ല..പ്രിയ കച്ചിന്‍സ് മായാത്ത ഓര്‍മ്മകളില്‍ നീയെന്നും എന്നോടൊപ്പം ഉണ്ടാകും...എന്നെ ഞാനാക്കിയ നിന്നെ മരിച്ചാലും മറക്കാത്ത ഓര്‍മ്മകളിലേക്ക് കരുതി വെക്കും...... പ്രിയ കച്ചിന്‍സ് നിനക്ക് വിട.....ഓര്‍മ്മയില്‍ നീയും എനിക്ക് ''റോസ്'' പോലെ ഒരു നഷ്ട്ടഗന്ധമായ് എന്നും നിലകൊള്ളും...

2012, ഫെബ്രു 29

പ്രവാസ ലോകം


           ഇന്ന് വരെ അടുക്കളയുടെ ഉള്ളില്‍ കയറാത്തവന്‍ ബൂലോകത്തുള്ള എല്ലാ കറിയും വെക്കാന്‍ പഠിക്കുന്നു,രാവിലത്തെ ദോശക്കു ഇത്തിരി ഉപ്പു കുറഞ്ഞതിനു അമ്മയെ സര്‍വ്വ ചീത്തയും വിളിച്ചവന്‍ ഇവിടെയെത്തിയാല്‍ ചിലപ്പോള്‍ പട്ടിണി കിടക്കുന്നു,മറ്റു ചിലപ്പോള്‍ ''കുബ്ബൂസ്'' എന്ന മാന്ത്രീക റൊട്ടി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.ഒരു തരി പോലും ഹിന്ദി അറിയാത്തവന്‍ ഡല്‍ഹിക്കാരനെക്കളും വല്യ ഹിന്ദിക്കാരന്‍ ആകുന്നു,,പാകിസ്ഥാനെ നാട്ടില്‍ നിന്നും ചീത്ത പറഞ്ഞവന്മാര്‍ പട്ടാന്റെ തോളത്തു  കയ്യും ഇട്ടു ഭായ്,അരെ ഭായ് എന്നൊക്കെ വിളിച്ചു പിറകേ നടക്കുന്നു..നാട്ടില്‍ സിന്ധിപ്പശുവിനെ മേയ്ച്ചു നടന്നവന്‍ ഇവിടെയെത്തിയാല്‍ അറിയുന്നു ഈ പശു എവിടുന്നു വന്നതാണെന്നും എന്തുകൊണ്ട് ഈ പശുവിനു ഈ പേര് കിട്ടിയെന്നും(അത്രയ്ക്ക് സിന്ധികളാണ് ഗള്‍ഫ്‌ എന്ന അക്കരെപ്പച്ചയില്‍).സമയത്തിന് യാതൊരു വിലയും കല്പ്പിക്കാത്തവന്‍ ഇവിടെ എത്തിയാല്‍ സെക്കന്റ്‌ സൂചിയുടെ ചലനം വരെ നെഞ്ചിടിപ്പോടെ നോക്കിയിരിക്കും,ഒരു പാട് സീസണ്‍ ഭക്തിക്കാര്‍(ശബരിമല സീസണ്‍)ഉള്ള നാട്ടില്‍ നിന്നും ഇവിടെ എത്തിയാല്‍ രാവിലെ കുളി കഴിഞ്ഞു കടലാസ് ദൈവങ്ങളെയും,കലണ്ടര്‍ ദൈവങ്ങളെയും വരെ ഫോട്ടോ വെച്ച് പൂജിക്കുന്നു..നാട്ടില്‍ സര്‍വരാജ്യ തൊഴിലാളികളെ സങ്കടിക്കുവിന്‍ എന്ന് പറഞ്ഞും നടന്നവന്‍ ഇവിടെ വന്നപ്പോള്‍ സങ്കടിക്കാന്‍ പോയിട്ട് ,,,നേരാം വണ്ണം ബാത്‌റൂമില്‍ പോകാന്‍ Q നില്‍ക്കേണ്ട അവസ്ഥയില്‍ ആകുന്നു,മനസ്സില്‍ ഇന്ന് വരെ ലഡ്ഡു പൊട്ടാത്തവന്റെ കയ്യിലും,നെഞ്ചിലും വരെ ജിമ്മില്‍ പോയി ലഡ്ഡു പൊട്ടിക്കുന്നു,നാട്ടില്‍ പോലിസിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ,ചിലപ്പോള്‍ അവരെ ചീത്ത പറയുന്നവന്‍ പോലീസിന്റെ വരവ് കാണുമ്പോള്‍ തന്നെ വണ്ടി ശ്രെദ്ധയോടെ ഓടിക്കുന്നു,നാട്ടില്‍ ക്യാമറ കണ്ടാല്‍ കൈപൊക്കി കാണിക്കുന്നവന്‍ ഇവിടുത്തെ റോഡിലുള്ള ക്യാമറ കാണുമ്പോള്‍ ശ്യാസം അടക്കിപ്പിടിച്ചു വണ്ടി ഓടിക്കുന്നു,..,പിന്നെ ചിലര്‍ വെള്ളമടിക്കാത്തവര്‍ ഇവിടുത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ''കുടി'' സ്റ്റാര്‍ട്ട്‌ ആക്കുന്നു..ദിനേശ് ബീഡിയും  കട്ടന്‍ ചായയും കുടിച്ചു നടന്നവന് ഇപ്പൊ ചിക്കന്‍  സാന്‍വിച്ച് ,മാല്‍ബറോ  സിഗേരെറ്റും കഴിച്ചു ആളാവുന്നു,നാട്ടില്‍ ആഴ്ചയില്‍ 3 ലീവ് എടുക്കുന്നവന്‍ വെള്ളിയാഴ്ച കൂടി പണിക്കു പോകുന്നു,നാട്ടിലെ ചില ഐസ്ക്രീം വിരുതന്‍മാരെക്കാളും കൂടുതല്‍ ഐസ്ക്രീം കഴിക്കുന്നവന്മാര്‍ വ്യാഴം രാത്രി,വെള്ളിരാത്രി തുടങ്ങിയ നക്ഷത്ര ദിവസങ്ങളില്‍ റഷ്യ,ചൈന,സുഡാന്‍,ഫിലിപിനോ തുടങ്ങിയ  രാജ്യത്തുള്ള റെജീനമാര്‍ക്കൊപ്പം ഐസ്ക്രീം കഴിക്കുന്നു,പിന്നേ അവര്‍ക്കൊപ്പം ചഷകവും,അവരുടെ സിരകളിലൂടെ  ഓടുന്ന ചോരയും,വിയര്‍പ്പും വരെ ഊറ്റിയെടുത്തു അവളുടെ വിലയും കൊടുത്തു നടന്നകലുന്നു..

 ഏറ്റവും വല്യ രസം അതൊന്നും അല്ല ,ഇന്ന് വരെ കമ്പ്യൂട്ടര്‍ കാണാത്തവന്‍,ഇന്ന് വരെ കമ്പ്യൂട്ടര്‍ന്റെ കീ കൈകൊണ്ടു തോടാത്തവന്‍  ദേ കിടക്കുന്നു സ്വന്തമായി ഓര്‍കുടില്‍ അക്കൗണ്ട്‌...ഫയിസ്ബൂകില്‍ അക്കൗണ്ട്‌,കുന്തത്തില്‍ അക്കൗണ്ട്‌ ,കുടച്ചക്രത്തില്‍ വരെ അക്കൗണ്ട്‌..ഫയിസ്ബൂകില്‍ സര്‍വകളിയും കളിച്ചു പിന്നീടു ഒരു  ഫയിക്ക് അക്കൗണ്ടു...

ജിമെയില്‍ ചാറ്റിങ്,ചീറ്റിംഗ്.............
                                               ഇതിങ്ങനെ തുടരും..ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍..ഇത് മറ്റാരുടെയോ ജീവിത കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട....എന്‍റെ സ്വന്തം അനുഭവ കഥ എന്ന് വിശ്വസിച്ചോ....

2012, ഫെബ്രു 27

ശ്രീനാരായണ ഗുരു സന്ദേശം..''ഒരു തിരുത്ത്''...


ശ്രീ നാരായണ ഗുരു 
  ഗുരു ഇക്കാലത്തുള്ള മദ്യവില്‍പ്പനയും,കൊലവിളിയും,ആത്മഹത്ത്യകളും ഒക്കെ അറിയുന്നുണ്ടാകുമോ..,പാവം ഗുരു,,ഗുരുവിനെ നോക്കി കാലം കൊഞ്ഞനം കൂത്തുകയാണ്,,ആ കൂത്താടലില്‍ ഗുരുവിന്‍റെ പിന്‍തലമുറക്കാര്‍ കൂടി ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ വളരെ സങ്കടം തോന്നുകയാണ്,, സുഹൃത്തെ ,,,,, ഗുരു പറഞ്ഞഒരുജാതി മനുഷ്യജാതിയാണ്,,അല്ലാതെ തീയ്യ ജാതി അല്ല,,,ഒരു മതം എന്നാല്‍ മനുഷ്യ മതമാണ്‌ അല്ലാതെ ഹിന്ദു മതമല്ല,,ഒരു ദൈവം എന്നാല്‍ ഏതൊരു മതത്തിന്റെയും അടിസ്ഥാനം ചെന്നെത്തുന്നത് സര്‍വശക്തനായ ദൈവത്തിലാണ്,,,അല്ലാതെ സ്വയം പ്രഖ്യാപിക്കുന്ന ദൈവങ്ങളെ അല്ല,,മതത്തിനടിമയായവര്‍ എന്തും പറയും,,കാല്കഴുകാന്‍ കോടിക്കണക്കിനു ആള്‍ക്കാര്‍ ഉണ്ടായിട്ടു കാര്യം ഇല്ല,,,മനസ്സില്‍ വെച്ച് പൂജിക്കാന്‍ ഒരാള്‍ ഉണ്ടായാല്‍ മതി...ശ്രീനാരായണനെ ഭജിച്ചീടുക,നാവിനും നന്ന് ,നമുക്കും നന്ന്.

                      

2012, ഫെബ്രു 26

അച്ഛനമ്മമാരുടെ ശ്രദ്ധയ്ക്ക്...

സ്വര്‍ണത്തിന് വിലകൂടിയതിനാലും,,ജീവിത സാഹചര്യം കുറഞ്ഞതിനാലും ,,സാമ്പത്തീക പ്രതിസന്ധി ഉള്ളതിനാലും ഇന്ന് അച്ഛനമ്മമാര്‍ക്ക് പെണ്‍കുട്ടികളുടെ കല്യാണം നല്ല രീതിയില്‍,, സ്വര്‍ണ്ണം കൊടുത്തു പറഞ്ഞയാകാന്‍ സാധിക്കാറില്ല ,,,ചിലവില്ലാതെ ഈ കാര്യം നടക്കാന്‍  നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

  •        1)ആദ്യമായ്‌ ചെയ്യേണ്ടത് കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുക എന്നതാണ്..മൊബൈലിനെപ്പറ്റി അറിയുന്ന പെണ്‍കുട്ടികള്‍ ആണെങ്കില്‍ അപ്പൊ തന്നെ വാങ്ങിച്ചു അതില്‍ കുത്തി വിളിക്കാന്‍ തുടങ്ങും..എന്നാല്‍ ചില കുട്ടികള്‍ വേണ്ട,വേണ്ട എന്ന് പറഞ്ഞു നടക്കും..അവരെ ആദ്യം ഗെയിംസ് ഒക്കെ കളിപ്പിച്ചു മോബയില്നു adict ആക്കുക ആണ് വേണ്ടത്..
          2)നല്ലൊരു സിം കാര്‍ഡ്‌ എടുത്തു(ഐഡിയ ആയ്ക്കോട്ടെ അതാകുമ്പോ അവര് തന്നെ മാറ്റി എടുത്തോളും...)അതില്‍ പരമാവധി റീചാര്‍ജ്‌ ചെയ്തു കൊടുക്കണം..adict ആയ കുട്ടി ജോലി തുടങ്ങിക്കഴിഞ്ഞിരിക്കും..എന്നാ
    ല്‍ മറ്റേ വിഭാഗത്തിലെ കുട്ടികളെ അവളുമാരുടെ ആന്‍റിമാരെയും,അച്ചമ്മമാരെയും,അപ്പൂപ്പന്മാരെയും എന്ന് വേണ്ട എല്ലാരെയും വിളിച്ചു ശീലിപ്പിക്കുക...
          3)സ്ക്കൂളിലോ കോളേജിലോ ചേര്‍ക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്ഥലങ്ങളില്‍  ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കുക..
          4)സാധ്യമെങ്കില്‍ ഒരു മാസം കൂടുമ്പോള്‍ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു കൊടുക്കുക,,ആകര്‍ഷണം ആണ് ഉദ്ദേശം..
          5)പ്രേമരംഗങ്ങള്‍ ഉള്ള സിനിമകള്‍ പരമാവധി കുട്ടിക്ക് കാണിച്ചു കൊടുക്കുക..പ്രേമം എങ്ങനെയെന്നത് കുട്ടി പഠിക്കട്ടെ..
  •         6)വീടിന്‍റെ ചുമരില്‍ നല്ല ചുള്ളന്‍ന്മാരായ നടന്മാരുടെ ഫോട്ടോ ഒട്ടിച്ചു വെക്കുക,,മമ്മൂട്ടിയുടെതോ മോഹന്‍ലാലിന്‍റെയോ ഒന്നും വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിക്കുക....((OLD IS FOLD...!!!))വിജയ്‌,കുഞ്ചാക്കോ ബോബന്‍,ഋതിക് റോഷന്‍ തുടങ്ങിയ ആളുകളുടെ ആണെങ്കില്‍ നല്ലത്..


            7)കുട്ടിയെ പരമാവധി ഞായറാഴ്ചകളില്‍ അമ്പലത്തിലോ,പള്ളിയിലോ പറഞ്ഞു വിടുക..നല്ല കളര്‍ ആയിട്ടുള്ള ഡ്രെസ്സുകള്‍ ഇടീപ്പിക്കുന്നത് നല്ലതായിരിക്കും..കാഴ്ചക്കാരുടെ മനം ഒന്ന് തുടുക്കള്‍ ആണ് ഇതിന്‍റെ ഉദ്ദേശം.. 
             8)സ്ക്കൂളിലോ.കോളേജിലോ അയക്കുന്നത് ആ സ്ഥാപനത്തിന്‍റെ ബസ്സില്‍ ആയിരിക്കരുത്..പ്രൈവറ്റ് ബസ്സില്‍ തന്നെ അയക്കേണം,,എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂള്ളൂ...                
             9)
    കുട്ടി പഠിക്കാനിരിക്കുന്ന മേശക്ക് മുകളില്‍ മംഗളം,മനോരമ,മനോരാജ്യം...തുടങ്
    ങിയ മ പ്രസിദ്ധീകാരണങ്ങളുടെ ഒരു നീണ്ട നിര വെക്കുന്നത് നല്ലതായിരിക്കു...അത് വായിക്കുമ്പോള്‍ തന്നെ കുട്ടി ഒരു പരുവമായിരിക്കും..
           
    10)കുട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കണം,,കൂടെ അപ്പുറത്തെ വീട്ടില്‍ പ്രേമിച്ചു കല്യാണം കഴിച്ച വല്ലവരുടെയും വിജയജീവിത കഥകള്‍ ചര്‍ച്ച ചെയ്യുകയും വേണം..ഒരു കാരണവശാലും പൊട്ടിപ്പൊളിഞ്ഞ പ്രേമ കഥകള്‍ ചര്ച്ചക്കിടരുത്...


  •                              ഇത്രയും ആയിക്കഴിഞ്ഞാല്‍ തന്നെ കുട്ടിയെ ഏതെങ്കിലും ഒരുത്തന്‍ കൊത്തിക്കൊണ്ടു പോയേക്കും...സൂക്ഷിക്കുക ചതിക്കുഴിയില്‍ വീഴാതെ സൂക്ഷിക്കാന്‍ അമ്മമാരോട് കുട്ടിയെ ഒന്ന് ഉപദേശിക്കാനും പറയണം....
  • ____________________________________________________________________  ശ്ശ്ശ്:))  സിനിമാ നടന്മാരുടെ ഫോട്ടോ കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ joshiknr1@gmail.com എന്ന മെയിലില്‍ ഒരു റിക്വസ്റ്റ് വിട്ടാല്‍ എന്തിനും പോന്ന ഒരു ചെറുപ്പക്കാരന്‍റെ ഫോട്ടോ അയച്ചു തരുന്നതായിരിക്കും..അതിന്‍റെ പ്രിന്‍റ് എടുത്തു വെച്ചാല്‍ ഉചിതമായിരിക്കും..ആ ഫോട്ടോ കണ്ട് പ്രേമാസക്തിക് പകരം വേറെ എന്തെങ്കിലും ആസക്തി വന്നു പോയാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കയില്ല.
  • പ്രണയം ....

    പ്രണയം എന്നത്  ട്രെയിന്‍ പോലെയാണ്..അതിനു വളവുകള്‍,തിരിവുകള്‍ ഒരു പ്രേശനവുമല്ല,അതിനു പ്രതിബന്ധങ്ങള്‍ ഒന്നും ഒരു വിഷയമേ അല്ല,അതിനെ നിയന്ത്രിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ആരും വേണമെന്നില്ല,പെണ്ണിന്‍റെ പച്ച കോടി കണ്ടുകഴിഞ്ഞാല്‍ അതങ്ങ് പാഞ്ഞു കൊള്ളും,ദിക്കറിയാതെ,ആത്മാവറിയാതെ,ബന്ധ ബന്ധനങ്ങള്‍  മറന്നു കൊണ്ട്..                                                
                                                                         ഓടി ക്കൊണ്ടിരിക്കുന്ന ഈ ട്രെയിനിനു പിന്നില്‍ ഒരു വെട്ടു കണ്ടിട്ടുണ്ടോ '' X ''.?അത് മറ്റുള്ളവര്‍ക്കുള്ള താക്കീതാണ്..no entry ഞാന്‍ booked ആണ് എന്ന്..എന്നാലും നമ്മള്‍ തിരിച്ചറിയണം...!!!! വണ്ടി ഓരോ സ്റ്റേഷനും   പിന്നിടുമ്പോളും ഞാന്‍ തിരഞ്ഞു നോക്കിയില്ല,,ഇത് തന്നെ ജീവിതം എന്ന് കരുതി ഈ എന്ജിന്  പിന്നിലായി എന്‍റെ ബോഡി ആകുന്ന ബോഗ്ഗി കെട്ടി വെച്ച് യാത്ര തുടര്‍ന്നു..എത്രയോ കടല്‍ത്തീരങ്ങള്‍,എത്രയോ പുഴകള്‍,മലകള്‍,അരുവികള്‍,ഐസ്ക്രീം പാര്‍ലറുകള്‍  നമ്മള്‍ പിന്നിട്ടു .. പാളം തെറ്റി ഓടിക്കൊണ്ടിരുന്ന അവളുടെ ജീവിതവണ്ടി ഒരു വഴിക്ക് നേരെ ആക്കിക്കൊടുത്തതും ഈ ഉള്ളവന്‍ ആയിരുന്നു,, ഒടുവില്‍ ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ അവള്‍ എന്നോടായി മൊഴിഞ്ഞു...നന്ദി താങ്കളുടെ സ്റ്റേഷന്‍ എത്തിയിരിക്കുന്നു,ഇനി അങ്ങ് ഇറങ്ങുക,ഞാന്‍ ഒരു നിര്‍വിഹാര ബ്രെഹ്മമായി ഇറങ്ങി കൊടുത്തു..അവള്‍ യാത്ര തുടരട്ടെ,ഞാന്‍ തടസ്സമാകുന്നില്ല..എന്നാലും  അവള്‍ ഓര്‍ത്തില്ല എന്നെ.എന്‍റെ ഈ ജീവിത വണ്ടിയെ....,അവളുടെ യാത്രക്ക് ഞാന്‍ എതിര് നിന്നിട്ടില്ല,diesel നിറക്കാനുള്ള ഇന്ധനം എന്നും എത്തിച്ചു കൊടുത്തിരുന്നു...പെണ്ണിന് ബുദ്ധി ഇല്ലെന്നുപറയുന്നത്  തെറ്റാണെന്ന് അന്നേ പഠിച്ചതാണ് ...

    2012, ഫെബ്രു 24

    മറക്കാനാകാത്ത ഒരു ബാംഗ്ലൂര്‍ യാത്ര..



    ITI പാസ്സായി വീട്ടില്‍ കുത്തിയിരിക്കുന്ന സമയം..SHOBHA DEVELOPERS എന്ന കമ്പനിയുടെ ഒരു ലെറ്റര്‍ വന്നു,,ഞങ്ങളുടെ മൈസൂര്‍ ഇന്‍ഫോസിസ്‌ കാമ്പസ്സില്‍NATIONAL TRADE CERTIFICATE ഉള്ള ആള്‍ക്കാരെ ആവശ്യമുണ്ട്..താങ്കള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ ബംഗ്ലൂരിലെ ഓഫീസില്‍ വന്നു ഇന്റര്‍വ്യൂ പങ്കെടുക്കുക..ഞാന്‍ അപ്പോള്‍ തന്നെ എന്‍റെ ITIകൂട്ടുകാരായ സിജിനെയും ,സൈജെഷിനെയും വിളിച്ചു പറഞ്ഞു..അവര്‍ക്കും വന്നു ആ ലെറ്റര്‍ എന്ന് അവര്‍ പറഞ്ഞപ്പോളാണ് ഞാന്‍ അറിഞ്ഞത്..കൂട്ടത്തില്‍ തില്ലങ്കേരി ഉള്ള രാജേഷ്‌ എന്ന കൂട്ടുകാരനും ഉണ്ടെന്നും പറഞ്ഞു..എന്തായാലും നാല് പേരും പോകാന്‍ തീരുമാനിച്ചു..പിറ്റേന്ന് തന്നെ ഞങ്ങള്‍ ബംഗ്ലൂരില്‍ എത്തി..എല്ലാവരും പാസ്സാകുകയും ചെയ്തു..സത്യം പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള എല്ലാരും പാസ്സായി എന്ന് പറയുന്നതാവും ശരി..ഒരാഴ്ചക്ക് ശേഷം ജോയിന്‍ ചെയ്യാമെന്നും പറഞ്ഞു ഞങ്ങള്‍ അവിടുന്നിറങ്ങി..

    എന്തായാലും ബംഗ്ലൂരില്‍ വന്നതല്ലേ ഒന്ന് ടൌണ്‍ മൊത്തം കറങ്ങാം എന്ന് കരുതി..പോകുന്ന വഴിക്ക് വല്യൊരു TEXTILE SHOWROOM കണ്ടു...രാജേഷിനു ഒരാഗ്രേഹം നല്ല ജീന്‍സ്‌ പാന്‍റ്എടുക്കാന്‍.അങ്ങനെ ആ ഷോപ്പില്‍ ഞങ്ങള്‍ കയറി..അപ്പോളാണ് ഒരു പ്രശനം കടക്കാര്‍ക്ക്‌ മലയാളം അറീല്ല..കൂട്ടത്തില്‍ ഉള്ള സിജിന്ന് ഹിന്ദി നന്നായി അറിയാം..സൈജെഷിനും ഹിന്ദി അറിയാം..എനിക്കോ..കേട്ടാല്‍ മാലൂം ലേക്കിന്‍ അങ്ങോട്ട്‌ പറയാന്‍ നഹീ മാലൂം..കടക്കാരന്‍ വല്യൊരു യുപി ഭൈയ്യ..ജെസീബിയുടെ ടയറിന്‍റെ വലിപ്പംകാണും അയാള്‍ടെ വയറിനു..കണ്ണുകള്‍ക്ക്‌ സ്റ്റേഡിയങ്ങളില്‍ കാണുന്ന ലൈറ്റിന്‍റെ കളര്‍..അതിന്നുള്ളില്‍ ചുവപ്പും കറുപ്പും കലര്‍ന്ന കൃഷ്ണമണി..ആകെ കൂടി ഒരു കാട്ടുപോത്തിന്‍റെ ശരീരം അയാള്‍ക്ക്‌..ഞങ്ങള്‍ കയറിയപ്പോള്‍ തന്നെ അയാള്‍ പറയുന്നുണ്ടായിരുന്നു പാന്‍റ് പീസ്‌ കാണിച്ചു തരാം പക്ഷെ ഒരെണ്ണ്‍മെങ്കിലും എടുക്കണം(മലയാളികളുടെ സ്ഥിരം ശീലമാണല്ലോ കുറെ എണ്ണം നോക്കീട്ടു വേണ്ട എന്ന് പറച്ചില്‍.).ഞങ്ങള്‍ രാജേഷിനോട് ചോദിച്ചു..അവന്‍ ഡബിള്‍ ഓക്കേ എന്ന് പറഞ്ഞു...സിജിന്‍ പറഞ്ഞു ജോഷീ നിനക്ക് ഹിന്ദി അറീല്ലല്ലോ.നീ മാറിനിക്കൂ..ഞാന്‍ സംസാരിക്കാം...കൂടെ സൈജെഷും പറഞ്ഞു എടാ...ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ ഹേ..ഒരു തരി ഹിന്ദി അറിയാത്ത നീ എന്തിനാടാ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞു നടക്കുന്നത്..ഞാന്‍ തല കുനിച്ചു ഒരു വശം മാറിനിന്നു,,,ആന കുത്താന്‍ വന്നാലും നെഞ്ചും വിരിച്ചു ഇന്നാ കുത്തിക്കോ എന്ന് പറഞ്ഞു ക്ഷമയോടെ നില്‍ക്കുന്ന ഞാന്‍ പറഞ്ഞു.നിങ്ങള്‍ വല്യ ഹിന്ദിക്കാര്‍ എടുത്തു കഴിഞ്ഞാല്‍ എന്നെ വിളിച്ചോ ,,,ഞാന്‍ അപ്പുറത്തുണ്ടാകും.. എന്‍റെ കണ്ണുകള്‍ ELECTRONICS ITEMSനുള്ളില്‍ ഉടക്കി..ഞാന്‍ അങ്ങോട്ട്‌ പോയി..ആ കടയിലെ പയ്യന്‍ 300 രൂപ പറഞ്ഞപ്പോള്‍ രാജേഷ്‌ 100 നു തരുമെങ്കില്‍ എടുക്കാം എന്നായി..അവരുടെ വിലപേശല്‍ തകൃതിയായി നടക്കാന്‍ തുടങ്ങി..
      രാജേഷിന്‍റെ മുഖത്തെ ഭാവം  മാറുന്നത് ഞാന്‍ ശ്രദ്ദിച്ചു..അവനു പാന്‍റ് വേണ്ടെന്നായി..ആ പയ്യന്‍ അയാളുടെ കാരിരുംബനായ ബോസിനെ വിളിച്ചു..സിജിന്‍ രാജെഷിനോട് പറഞ്ഞു ഡാ നീ എടുക്കാം എന്ന് പറഞ്ഞല്ലേ ഞങള്‍ കയറിയത്..(എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി..ഇത്രയും പിശുക്കനായ ഒരാളെ ലോകത്ത് കാണണമെങ്കില്‍ രാജേഷിന്‍റെ മുഖത്തോട്ട് നോക്കിയാല്‍ മതി)..അങ്ങനെ അയാള്‍ വന്നു..സിജിന്നോടായിപറഞ്ഞു..
    ഹം പഹലെ ബോലാ ത്താ ന..
    സിജിന്‍:അരെഭായ്‌ ഹംക്കോ ഇസ്മ്മേ പസന്ത് നഹീ..
    അയാള്‍:ഏക്‌ ഐറ്റംനഹീ ലെഗാ തോ തുംലോഗ് ബാഹര്‍ നഹീ ജായേഗാ..............കണ്ണൂരിന്‍റെ മണ്ണില്‍ ചോരയില്‍ കളിച്ചും തെളിച്ചും നടന്ന സിജിന്‍റെ രക്തം തിളച്ചു..എന്നിട്ടിങ്ങനെ മൊഴിഞ്ഞു ഹംക്കോ നഹീ ചാഹിയേ..തും ക്യാ കരേഗാ..അവന്‍റെ ശബ്ദം അന്ന് ബംഗ്ലൂരിലെ മജെസ്റ്റിക്ക് ബസ്റ്റാന്‍റ്ന്‍റെ റൂഫില്‍ തട്ടി തിര്ച്ചങ്ങോട്ടും ഇങ്ങോട്ടും മുഴങ്ങാന്‍ തുടങ്ങി..പറഞ്ഞു നിര്‍ത്തുന്നതിനിടയില്‍ ഒരു വല്യ ശബ്ദം മുഴങ്ങി ''ടപ്പേപ്പേ::::സിജിന്‍റെ മുഖത്ത് അയാള്‍ അടിച്ച ഒച്ചയായിരുന്നു അത്..''..എനിക്ക് തോന്നുന്നത് അത് മൈസൂര്‍ വരെ കേട്ടിരിക്കാം എന്നാണ്...അത് ചോദ്യം ചെയ്യാനായി ഒഞ്ചിയത്തെ സഖാവായ സൈജേഷ്‌ ചെന്നു..അവനും കിട്ടി നല്ലൊരെണ്ണം..ആ സീനില്‍ രാജേഷ്‌ എങ്ങോട്ടോ മുങ്ങിയിരുന്നു,,,എന്നെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു തും ഇസ്ക്കാസാത് ആയാ നാ..ഇത്രയും കണ്ടപ്പോള്‍ എന്‍റെ നാക്കിലെ മലയാളം വരെ ഞാന്‍ മറന്നു പോയി..ഞാന്‍ കൈ മലര്‍ത്തി കാണിച്ചു...ഹാവൂ...ഞാന്‍ രക്ഷപ്പെട്ടു.....ഞാന്‍ പരശിനിനിക്കടവു മുതതപ്പനൊരു നേര്ച്ച നേര്‍ന്നു..
    ഇതൊക്കെ കണ്ടു നിന്ന ഒരു മലയാളി ചേട്ടനും,ചേച്ചിയും കുറെ പൈങ്കിളികളും എന്നോട് ചോദിച്ചു എന്താ സംഭവം...ഞാന്‍ നടന്നത് പോലെ വിവരിച്ചു...അപ്പോള്‍ ആ ചേച്ചി എന്നോട് ചോദിച്ചു അപ്പോള്‍ നീയെങ്ങനെയാ ആ തല്ല് കിട്ടുന്നതില്‍ നിന്നും രക്ഷപ്പെട്ടത്..?അത് ചേച്ചീ,,,,,,,,, ഞാന്‍ ഇന്ത്യക്കാരന്‍ ആണെങ്കിലും എനിക്ക് ഹിന്ദി അറീല്ലല്ലോ ,,,അങ്ങനെ രക്ഷപ്പെട്ടതാ....
          ആ സമയം എന്‍റെ മനസ്സില്‍ വീണ്ടും ഒരു വല്യ ലഡ്ഡു പൊട്ടി..ആ പൊട്ടലിന്‍റെ പിന്നണിയില്‍ ഒരു സിനിമാ രംഗം കണ്ടു..തലയണമന്ത്രത്തില്‍ ആക്സിഡന്‍റ് പറ്റിയ മാമുക്കോയ പറയുന്ന ഒരു ഡയലോഗ്:ഞാനീ പോളീ ടെക്നിക്കില്‍ ഒന്നും പടിചില്ലല്ലോ ,,അങ്ങനെ പറ്റിയത...