വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 മാർ 9

ഫെയിസ്ബുക്കില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍.... ചില വഴികള്‍...


എന്‍റെ പ്രിയ സുഹൃത്തുക്കളെ,,,,,, ചില profileലെ പെണ്‍കുട്ടികളുടെ ചിത്രം കണ്ടാല്‍ എന്നെപ്പോലെ ചിലപ്പോള്‍ നിങ്ങള്‍ക്കും ഒന്ന് addrequest വിടണം എന്ന് തോന്നിപ്പോകും..നമ്മള്‍ റിക്വസ്റ്റ്വിടുകയും 
അവര്‍ add ചെയ്യുകയും  ചാറ്റ് തുടങ്ങുകയും,നമ്മള്‍ ചീറ്റ് ചെയ്യപ്പെടുകയും ചെയ്യും..എന്നാല്‍ ഇത് യഥാര്‍ത്തത്തില്‍ പെണ്ണിന്‍റെ തന്നെയാണോ,ഫെയിക്ക് ആണോ എന്ന് സാക്ഷാല്‍ സുകെര്ബെര്ഗഅണ്ണന്‍ വിചാരിച്ചാല്‍ പോലും പ്രയാസമാണ്..എന്‍റെ ചില പഠനങ്ങളില്‍,എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഫെയിക്കുകളെ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്..
  1. ആ പ്രൊഫൈല്‍ ഉടമയുടെ പേരില്‍ മോള്‍ എന്നോ (രേഷ്മ മോള്‍,മറിയ മോള്‍,സജിനി മോള്‍,ഫര്സീന മോള്‍.....) ,സ്ഥലപ്പേരോ(ഷീല കേരള,സീമ കണ്ണൂര്‍,ജയഭാരതി ഇരിഞ്ഞാലക്കുട,രതിചേച്ചി കോഴിക്കോട്‌ ഇങ്ങനൊക്കെ ) ഉണ്ടെങ്കില്‍ കരുതി ഇരിക്കുക..കാരണം ഇത് മോഡേണ്‍ യുഗമാണ്,ഇങ്ങനെ കാണുന്ന പേരുകളില്‍ നിങ്ങള്‍ അടിമപ്പെടരുത്...പെണ്‍കുട്ടികള്‍ ഒരിക്കലും സ്ഥലപ്പേര് വെക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ല..
  2. ഇനീ അടുത്തതായി ആ കാണുന്ന പ്രൊഫൈല്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ളത് തന്നെയാണോ എന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഗൂഗ്ലീമ്മാവനോട് ചോദിക്കുക എന്നതാണ്...www.google.comല്‍ പോയി വെബിനടുത്തുള്ള  ഇമേജ് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യണം ..ഇനി ആ പ്രൊഫൈല്‍ചിത്രത്തില്‍ മൌസിന്‍റെ rightbutton ക്ലിക്ക് ചെയ്യുക..അതില്‍ IMAGE URL എന്ന് കാണാവുന്നതാണ്...അത് കോപ്പി ചെയ്തു അവിടെ പേസ്റ്റ് ചെയ്യുക..ലോകത്തെവിടെഎങ്കിലും ആ ചിത്രമുണ്ടെങ്കില്‍ അമ്മാവന്‍ അത് കണ്ടു പിടിച്ചു തരും..
  3. അവള്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യം ഏതാണെന്ന് നോക്കുക,,ഇന്ത്യ ആണെങ്കില്‍ രാത്രി 10 മണിവരെ മാത്രമേ ഒറിജിനല്‍ ഓണ്‍ലൈനില്‍ കാണൂള്ളൂ..എന്നാല്‍ ഫെയിക്കുകള്‍ക്ക് അങ്ങനെ സംയക്രമം ഒന്നും ഇല്ല...
  4. വെള്ളിആഴ്ചകളില്‍ മാത്രം ആണ് ഈ പ്രൊഫൈല്‍കാരിയെ കാണുന്നതെങ്കില്‍ ഉറപ്പിക്കുക ഇത് ഏതോ ഗള്‍ഫ്‌മല്ലുവിന്‍റെ ഫെയിക്ക്‌ പ്രൊഫൈല്‍ തന്നെ..
  5.  ഈ പ്രൊഫൈല്‍കാര്‍ എങ്ങനത്തെ പോസ്റ്റ്‌ ഇടുന്നു എന്ന് ശ്രെദ്ധിക്കുക..ഒറിജിനല്‍ ഒരിക്കലും നേരിട്ട് അറിയാത്തവരെ മൈന്‍ഡ് ചെയ്യാന്‍ പോകാറില്ല..(എന്‍റെ പ്രൊഫൈലില്‍ ഉള്ള പെങ്കുട്ടികളെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്..നിങ്ങളാണ് എന്‍റെ കരുത്ത് ,,,പിണങ്ങല്ലേ...
  6. ഇവരുടെ പ്രൊഫൈല്‍ ഇന്‍ഫോ നോക്കുക..അതില്‍ കുടുംബത്തില്‍ ഉള്ളവരെ സ്പെഷ്യല്‍ ഫ്രണ്ട്ന്‍റെ കൂട്ടത്തില്‍ പെടുത്തി എങ്കില്‍ ഒരു പരിധി വരെ അത് ഒറിജിനല്‍ ആവാം..മറ്റേ പരിധി എന്ന് പറഞ്ഞാല്‍ ഗള്‍ഫ്‌ മല്ലുകളില്‍ കുറെ പേര്‍ ചേര്‍ന്ന് ഫെയിക്കുകള്‍ സൃഷ്ട്ടിക്കുകയും അത് മറ്റവന്‍റെ സിസ്റ്റര്‍ ഫ്രണ്ട് ആയിക്കാണിക്കുകയും ചെയ്‌താല്‍ നമ്മള്‍ ആകെ കുഴയും..
  7. ഒറിജിനല്‍ ആണെങ്കില്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള STATUSകള്‍ മാത്രമേ ഇടുകയുള്ളൂ..അല്ലാതെ ഞാനിന്നു മീനും കൂട്ടി ചോറ് തിന്നു..ഞാനിന്നു അലക്കാന്‍ തീരുമാനിച്ചു...എന്‍റെ ഉടുപ്പിന്‍റെ ബട്ടണ്‍ പൊട്ടി പോയി ഇനി ഇപ്പൊ എന്താ ചെയ്ക എന്നിങ്ങനെ തുടങ്ങുന്ന സംഭവങ്ങള്‍ കണ്ടാല്‍ ഒരു നക്ഷത്രം ഇട്ടു ഈ പ്രോഫൈലുകാരെ നിരീക്ഷിക്കാം..
  8. ഇനി അവരെ പോക്ക് ചെയ്തു നോക്കുക..ഒറിജിനല്‍ ആണെങ്കില്‍ ചിലപ്പോള്‍ ഒരുവട്ടം തിരിച്ചു പോക്കിയെക്കാം..ഫെയിക്ക് ആയവള്‍ നിങ്ങള്‍ എപ്പോ പോക്കുന്നോ അപ്പോള്‍ തന്നെ തിരിച്ചു പോക്കിയിരിക്കും...കാരണം പോക്കിന്‍റെ മലയാളം വാക്ക് ''തോണ്ടുക'എന്നാണെന്ന് ഒറിജിനലിന് നന്നയറിയാമായിരിക്കാം',,ഫെയിക്കിനു അത് അറിഞ്ഞാലും പോക്കിയല്ലേ പറ്റുള്ളൂ...എന്നാലല്ലേ ചീറ്റ്ചെയ്യപ്പെടുന്നവന്‍റെ മനം കുളിരുകയുള്ളൂ...
  9. മെസ്സേജ്ബോക്സില്‍ എന്തെഴുതിയാലും അതിനു മറുപടി തരുന്നെങ്കില്‍ ഉറപ്പിക്കുക അത് ഫെയിക്ക് തന്നെ..നേരായ കാര്യങ്ങള്‍ നേരായ വഴീലൂടെ ചോദിച്ചാല്‍ മറുപടി തരുന്ന എന്‍റെ പെണ്‍സുഹൃത്തുക്കള്‍ ഇതില്പ്പെടില്ല..
  10. ഒറിജിനല്‍ ഒരിക്കലും പച്ചലയിറ്റും കത്തിച്ചു കൊണ്ട് ചാറ്റ്ബോക്സില്‍ ഇരിക്കാറില്ല...എന്നാല്‍ ഫെയിക്കുകള്‍ അങ്ങനെ അല്ല ഒന്നാം തരാം മനം കുളിരുന്ന ഫോട്ടോയുമായി നിറ പുഞ്ചിരിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ തന്നെ ആരായാലും ഒന്ന് ചാറ്റിപ്പോകും..
  11. ഒരിജിനലുകാര്‍ ഒരിക്കലും ജനനതീയതി തുറന്നിട്ടിരിക്കില്ല.മാത്രമല്ല അവര്‍ തങ്ങള്‍ക്കു അറിയാവുന്നവരുടെ BIRTHDAYക്ക് WISHESS അയക്കാറുണ്ട്..ഫെയിക്കുകളുടെ ജനനതീയതി മുതല്‍ പഠിച്ച സ്കൂളിന്‍റെ കൊല്ലം വരെ ഇട്ടിരിക്കും,,പക്ഷെ അവര്‍ കൂടുതലായി ആര്‍ക്കും വിഷ് അയക്കാറില്ല..
  12. നിങ്ങള്‍ വിചാരിക്കും ആണ്‍കുട്ടികള്‍ മാത്രമേ ഫെയിക്ക് ഉണ്ടാക്കൂ എന്നാണെങ്കില്‍ നിങ്ങള്ക്ക് തെറ്റി..ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളുടെ പേരില്‍ ഫെയിക്ക് അക്കൗണ്ട്‌ തുറന്നു സംതൃപ്തി അടയാറുണ്ട്...എന്തിനാണെന്ന് എനിക്കിത് വരെ മനസ്സിലാക്കാന്‍ പറ്റീട്ടില്ല..എന്‍റെ പ്രൊഫൈല്‍ലെ ഒരാളെ നിരീക്ഷിച്ചപ്പോള്‍ കണ്ട കാര്യമാണ്..

2012 മാർ 7

കച്ചിന്‍സ്..നിനക്ക് വിട..


പ്രിയ കച്ചിന്‍സ്,നിനക്ക് വിട..
നീ തന്ന രാവുകള്‍ക്ക്‌ നന്ദി,,നീ തന്ന പകലുകള്‍ക്കും നന്ദി..
      വിട പറയലിന്‍ വേദനയില്‍ നീ ഒഴുക്കി വിട്ട കണ്ണീരില്‍ ചാലിച്ച് ഞാന്‍ നിന്നോട് യാത്ര പറയുമ്പോള്‍,തിരിഞ്ഞു നോക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു പക്ഷെ,,പ്രിയ കചിന്‍സ് എനിക്കതിനുള്ള ത്രാണി ഉണ്ടായിരുന്നില്ല..വിറയാര്‍ന്ന  കൈകളാല്‍ നിന്നെ പൂട്ടി താക്കോല്‍ ഫ്ലാറ്റ്‌ ഉടമസ്ഥന് തിരിച്ചു നല്‍കുമ്പോള്‍ ഒരു വിതുംബലായ്‌ പുറത്തു വന്ന എന്‍ മിഴിനീര്‍ നീ കണ്ടുവോ..??? ഓരോ വസന്തങ്ങള്‍ പൂക്കുമ്പോളും,ഗ്രീഷ്മങ്ങള്‍ മാറി മറയുമ്പോളും,  എനിക്ക് അന്തിയുറങ്ങാന്‍ നീ ഉണ്ടായിരുന്നു..നിന്‍ മടിത്തട്ടിലിരുന്നു ഞാന്‍ ഈ ദുബായുടെ കാഴ്ച കണ്ടു രസിച്ചു....സ്നേഹിച്ചു കൊതി തീര്‍ന്നു വിട്ടു പിരിഞ്ഞെന്‍ പ്രിയസഖി പോയപ്പോള്‍ ഞാന്‍ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ തുടച്ചു കൊണ്ട് നീ എനിക്ക് സാന്ത്വനം ഏകിയിരുന്നില്ലേ..അച്ഛന്റെയും അമ്മയുടെയും സ്നേഹം നീ എനിക്ക് തന്നിരുന്നില്ലേ...എവിടെ നിന്നോ വന്നു ,ഒരു കുടുംബതിലുള്ളവരെപ്പോലെ കഴിഞ്ഞ ഞാനും എന്റെ സഹമുറിയന്മാരും ചേര്‍ന്ന് നിന്നെ വെള്ളിയാഴ്ചകളില്‍ കുളിപ്പിച്ചൊരുക്കി,പൊട്ടു കുത്തി സുന്ദരി ആക്കിയത് നീ മറന്നുവോ..ആഴ്ച അവധിക്കു തലേ ദിവസം മത്തു പിടിച്ച മനസ്സുമായി,ഉള്ളില്‍ അലിഞ്ഞു ചേര്‍ന്ന മദിരാ ചഷകങ്ങള്‍ നിറഞ്ഞു പിച്ച വെമ്പാനാകാതെ നിന്‍ മടിത്തട്ടിലൂടെ ചാഞ്ഞും ചെരിഞ്ഞും നടക്കുമ്പോള്‍ നീ എനിക്ക് കൂട്ടായി വന്നതും ഞാന്‍ മറക്കില്ല...കച്ചിന്‍സ് ആ വലതു മുറിയുടെ രണ്ടാമത്തെ വാതിലിനിടയില്‍ ഞാനിന്നും നിനക്കായ്‌ കരുതി വെച്ചിട്ടുണ്ട്,,,എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തത്താല്‍ എഴുതിയ എന്റെയും,പ്രിയ റോസിന്‍റെയും പേരുകള്‍.........വേനലില്‍ തിളയ്ക്കുന്ന ചൂടുകള്‍ അഗ്നിഗോളങ്ങളായ് പെയ്യുമ്പോള്‍ നീ അറബിക്കടലിന്‍റെ അറ്റത്തു നിന്നും ഒരു കാറ്റിനെ കൊണ്ട് വന്നു എനിക്കായ് സ്വാന്തനം ഏകിയിരുന്നില്ലേ ...നിന്നിലെ മാതൃത്വത്തെ ഞാന്‍ അന്ന് കണ്ടിരുന്നു.....ഹൃദയംപൊട്ടും വികാരങ്ങളെ ഞാന്‍ ഉള്ളില്‍ ഒതുക്കി ,ഒരു നീറ്റല്‍ പോലെ ഞാന്‍ അത് നിന്നോട് മാത്രമേ പറയാന്‍ ശ്രമിച്ചുള്ളൂ..നീ എനിക്ക് വെറും മനുഷ്യ നിര്‍മ്മിതമായ നാല് ചുമരുകള്‍ ഉള്ള ഒരു മുറി ആയിരുന്നില്ല..അതില്‍ കൂടുതല്‍ എന്തോ ആയിരുന്നു...നിന്നിലെയും എന്നിലെയും രക്തം കുടിക്കാനായി മൂട്ടകള്‍ വന്നപ്പോള്‍ എന്നിലെ പോരാളിയെ ഉണര്‍ത്തിയതും നീ തന്നെ...നാടിന്റെ ഓര്‍മ്മകളില്‍ ഉറക്കം കിട്ടാത്ത രാത്രികളില്‍ തിരിഞ്ഞു മറിഞ്ഞും കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ആകുലതകളും,വ്യകുലതുകളും നീ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നോണം ഒരു കൊച്ചു കാറ്റായി നീ എന്നെ തഴുകി ഉറക്കാരുണ്ടായിരുന്നില്ലേ ..കുംമ്പസാരക്കൂടില്‍ ഇരിക്കുന്നവന്‍റെ അവസ്ഥ വന്നപ്പോള്‍ ഞാനെത്ര സത്യങ്ങള്‍ നിന്നോടായി മൊഴിഞ്ഞിരുന്നു.....സഹമുറിയന്മാര്‍ മാറിമാറി വന്നും,പോയും കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വന്ന അന്ന് മുതല്‍ അഞ്ചുകൊല്ലത്തേക്ക് മാറാതിരുന്നത് എനിക്ക് നിന്നോട് പ്രണയം ആയതു കൊണ്ടാണെന്ന് തോന്നിപ്പോകുന്നു...മാറി മാറി ബ്രാന്‍ഡുകള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ മത്തു പിടിച്ചവന്‍റെ കൂടെ ആടാനും,പാടാനും നീ ഉണ്ടായിരുന്നില്ലേ...പുക തുപ്പും കുഴലുകള്‍ കണ്ടു നീ പേടിച്ചു മാറി നിന്നപോള്‍ നിന്നെ ഞാനെത്ര സമാശ്വാസിപ്പിചിട്ടുണ്ട്....നീ തന്ന നല്ല നാളുകള്‍ക്കു നന്ദി,,വിട്ട് പിരിയരുതെ എന്ന് ആശിച്ചുവെങ്കിലും ഒടുവില്‍ എനിക്ക്  കമ്പനിറൂമിലേക്ക്‌ മാറേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു തീയായ് പറന്നു അത് കണ്ണുകളില്‍ ഇരുട്ട് മൂടി കണ്ണിലൂടെ അശ്രുധാരയായ് പറന്നിറങ്ങിയപ്പോള്‍ ,,,ഒടുവിലത്തെ ശ്വാസവായു നീ തന്നതും ഞാന്‍ മറക്കില്ല..പ്രിയ കച്ചിന്‍സ് മായാത്ത ഓര്‍മ്മകളില്‍ നീയെന്നും എന്നോടൊപ്പം ഉണ്ടാകും...എന്നെ ഞാനാക്കിയ നിന്നെ മരിച്ചാലും മറക്കാത്ത ഓര്‍മ്മകളിലേക്ക് കരുതി വെക്കും...... പ്രിയ കച്ചിന്‍സ് നിനക്ക് വിട.....ഓര്‍മ്മയില്‍ നീയും എനിക്ക് ''റോസ്'' പോലെ ഒരു നഷ്ട്ടഗന്ധമായ് എന്നും നിലകൊള്ളും...