വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 ഫെബ്രു 24

മറക്കാനാകാത്ത ഒരു ബാംഗ്ലൂര്‍ യാത്ര..



ITI പാസ്സായി വീട്ടില്‍ കുത്തിയിരിക്കുന്ന സമയം..SHOBHA DEVELOPERS എന്ന കമ്പനിയുടെ ഒരു ലെറ്റര്‍ വന്നു,,ഞങ്ങളുടെ മൈസൂര്‍ ഇന്‍ഫോസിസ്‌ കാമ്പസ്സില്‍NATIONAL TRADE CERTIFICATE ഉള്ള ആള്‍ക്കാരെ ആവശ്യമുണ്ട്..താങ്കള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഞങ്ങളുടെ ബംഗ്ലൂരിലെ ഓഫീസില്‍ വന്നു ഇന്റര്‍വ്യൂ പങ്കെടുക്കുക..ഞാന്‍ അപ്പോള്‍ തന്നെ എന്‍റെ ITIകൂട്ടുകാരായ സിജിനെയും ,സൈജെഷിനെയും വിളിച്ചു പറഞ്ഞു..അവര്‍ക്കും വന്നു ആ ലെറ്റര്‍ എന്ന് അവര്‍ പറഞ്ഞപ്പോളാണ് ഞാന്‍ അറിഞ്ഞത്..കൂട്ടത്തില്‍ തില്ലങ്കേരി ഉള്ള രാജേഷ്‌ എന്ന കൂട്ടുകാരനും ഉണ്ടെന്നും പറഞ്ഞു..എന്തായാലും നാല് പേരും പോകാന്‍ തീരുമാനിച്ചു..പിറ്റേന്ന് തന്നെ ഞങ്ങള്‍ ബംഗ്ലൂരില്‍ എത്തി..എല്ലാവരും പാസ്സാകുകയും ചെയ്തു..സത്യം പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള എല്ലാരും പാസ്സായി എന്ന് പറയുന്നതാവും ശരി..ഒരാഴ്ചക്ക് ശേഷം ജോയിന്‍ ചെയ്യാമെന്നും പറഞ്ഞു ഞങ്ങള്‍ അവിടുന്നിറങ്ങി..

എന്തായാലും ബംഗ്ലൂരില്‍ വന്നതല്ലേ ഒന്ന് ടൌണ്‍ മൊത്തം കറങ്ങാം എന്ന് കരുതി..പോകുന്ന വഴിക്ക് വല്യൊരു TEXTILE SHOWROOM കണ്ടു...രാജേഷിനു ഒരാഗ്രേഹം നല്ല ജീന്‍സ്‌ പാന്‍റ്എടുക്കാന്‍.അങ്ങനെ ആ ഷോപ്പില്‍ ഞങ്ങള്‍ കയറി..അപ്പോളാണ് ഒരു പ്രശനം കടക്കാര്‍ക്ക്‌ മലയാളം അറീല്ല..കൂട്ടത്തില്‍ ഉള്ള സിജിന്ന് ഹിന്ദി നന്നായി അറിയാം..സൈജെഷിനും ഹിന്ദി അറിയാം..എനിക്കോ..കേട്ടാല്‍ മാലൂം ലേക്കിന്‍ അങ്ങോട്ട്‌ പറയാന്‍ നഹീ മാലൂം..കടക്കാരന്‍ വല്യൊരു യുപി ഭൈയ്യ..ജെസീബിയുടെ ടയറിന്‍റെ വലിപ്പംകാണും അയാള്‍ടെ വയറിനു..കണ്ണുകള്‍ക്ക്‌ സ്റ്റേഡിയങ്ങളില്‍ കാണുന്ന ലൈറ്റിന്‍റെ കളര്‍..അതിന്നുള്ളില്‍ ചുവപ്പും കറുപ്പും കലര്‍ന്ന കൃഷ്ണമണി..ആകെ കൂടി ഒരു കാട്ടുപോത്തിന്‍റെ ശരീരം അയാള്‍ക്ക്‌..ഞങ്ങള്‍ കയറിയപ്പോള്‍ തന്നെ അയാള്‍ പറയുന്നുണ്ടായിരുന്നു പാന്‍റ് പീസ്‌ കാണിച്ചു തരാം പക്ഷെ ഒരെണ്ണ്‍മെങ്കിലും എടുക്കണം(മലയാളികളുടെ സ്ഥിരം ശീലമാണല്ലോ കുറെ എണ്ണം നോക്കീട്ടു വേണ്ട എന്ന് പറച്ചില്‍.).ഞങ്ങള്‍ രാജേഷിനോട് ചോദിച്ചു..അവന്‍ ഡബിള്‍ ഓക്കേ എന്ന് പറഞ്ഞു...സിജിന്‍ പറഞ്ഞു ജോഷീ നിനക്ക് ഹിന്ദി അറീല്ലല്ലോ.നീ മാറിനിക്കൂ..ഞാന്‍ സംസാരിക്കാം...കൂടെ സൈജെഷും പറഞ്ഞു എടാ...ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ ഹേ..ഒരു തരി ഹിന്ദി അറിയാത്ത നീ എന്തിനാടാ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞു നടക്കുന്നത്..ഞാന്‍ തല കുനിച്ചു ഒരു വശം മാറിനിന്നു,,,ആന കുത്താന്‍ വന്നാലും നെഞ്ചും വിരിച്ചു ഇന്നാ കുത്തിക്കോ എന്ന് പറഞ്ഞു ക്ഷമയോടെ നില്‍ക്കുന്ന ഞാന്‍ പറഞ്ഞു.നിങ്ങള്‍ വല്യ ഹിന്ദിക്കാര്‍ എടുത്തു കഴിഞ്ഞാല്‍ എന്നെ വിളിച്ചോ ,,,ഞാന്‍ അപ്പുറത്തുണ്ടാകും.. എന്‍റെ കണ്ണുകള്‍ ELECTRONICS ITEMSനുള്ളില്‍ ഉടക്കി..ഞാന്‍ അങ്ങോട്ട്‌ പോയി..ആ കടയിലെ പയ്യന്‍ 300 രൂപ പറഞ്ഞപ്പോള്‍ രാജേഷ്‌ 100 നു തരുമെങ്കില്‍ എടുക്കാം എന്നായി..അവരുടെ വിലപേശല്‍ തകൃതിയായി നടക്കാന്‍ തുടങ്ങി..
  രാജേഷിന്‍റെ മുഖത്തെ ഭാവം  മാറുന്നത് ഞാന്‍ ശ്രദ്ദിച്ചു..അവനു പാന്‍റ് വേണ്ടെന്നായി..ആ പയ്യന്‍ അയാളുടെ കാരിരുംബനായ ബോസിനെ വിളിച്ചു..സിജിന്‍ രാജെഷിനോട് പറഞ്ഞു ഡാ നീ എടുക്കാം എന്ന് പറഞ്ഞല്ലേ ഞങള്‍ കയറിയത്..(എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി..ഇത്രയും പിശുക്കനായ ഒരാളെ ലോകത്ത് കാണണമെങ്കില്‍ രാജേഷിന്‍റെ മുഖത്തോട്ട് നോക്കിയാല്‍ മതി)..അങ്ങനെ അയാള്‍ വന്നു..സിജിന്നോടായിപറഞ്ഞു..
ഹം പഹലെ ബോലാ ത്താ ന..
സിജിന്‍:അരെഭായ്‌ ഹംക്കോ ഇസ്മ്മേ പസന്ത് നഹീ..
അയാള്‍:ഏക്‌ ഐറ്റംനഹീ ലെഗാ തോ തുംലോഗ് ബാഹര്‍ നഹീ ജായേഗാ..............കണ്ണൂരിന്‍റെ മണ്ണില്‍ ചോരയില്‍ കളിച്ചും തെളിച്ചും നടന്ന സിജിന്‍റെ രക്തം തിളച്ചു..എന്നിട്ടിങ്ങനെ മൊഴിഞ്ഞു ഹംക്കോ നഹീ ചാഹിയേ..തും ക്യാ കരേഗാ..അവന്‍റെ ശബ്ദം അന്ന് ബംഗ്ലൂരിലെ മജെസ്റ്റിക്ക് ബസ്റ്റാന്‍റ്ന്‍റെ റൂഫില്‍ തട്ടി തിര്ച്ചങ്ങോട്ടും ഇങ്ങോട്ടും മുഴങ്ങാന്‍ തുടങ്ങി..പറഞ്ഞു നിര്‍ത്തുന്നതിനിടയില്‍ ഒരു വല്യ ശബ്ദം മുഴങ്ങി ''ടപ്പേപ്പേ::::സിജിന്‍റെ മുഖത്ത് അയാള്‍ അടിച്ച ഒച്ചയായിരുന്നു അത്..''..എനിക്ക് തോന്നുന്നത് അത് മൈസൂര്‍ വരെ കേട്ടിരിക്കാം എന്നാണ്...അത് ചോദ്യം ചെയ്യാനായി ഒഞ്ചിയത്തെ സഖാവായ സൈജേഷ്‌ ചെന്നു..അവനും കിട്ടി നല്ലൊരെണ്ണം..ആ സീനില്‍ രാജേഷ്‌ എങ്ങോട്ടോ മുങ്ങിയിരുന്നു,,,എന്നെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു തും ഇസ്ക്കാസാത് ആയാ നാ..ഇത്രയും കണ്ടപ്പോള്‍ എന്‍റെ നാക്കിലെ മലയാളം വരെ ഞാന്‍ മറന്നു പോയി..ഞാന്‍ കൈ മലര്‍ത്തി കാണിച്ചു...ഹാവൂ...ഞാന്‍ രക്ഷപ്പെട്ടു.....ഞാന്‍ പരശിനിനിക്കടവു മുതതപ്പനൊരു നേര്ച്ച നേര്‍ന്നു..
ഇതൊക്കെ കണ്ടു നിന്ന ഒരു മലയാളി ചേട്ടനും,ചേച്ചിയും കുറെ പൈങ്കിളികളും എന്നോട് ചോദിച്ചു എന്താ സംഭവം...ഞാന്‍ നടന്നത് പോലെ വിവരിച്ചു...അപ്പോള്‍ ആ ചേച്ചി എന്നോട് ചോദിച്ചു അപ്പോള്‍ നീയെങ്ങനെയാ ആ തല്ല് കിട്ടുന്നതില്‍ നിന്നും രക്ഷപ്പെട്ടത്..?അത് ചേച്ചീ,,,,,,,,, ഞാന്‍ ഇന്ത്യക്കാരന്‍ ആണെങ്കിലും എനിക്ക് ഹിന്ദി അറീല്ലല്ലോ ,,,അങ്ങനെ രക്ഷപ്പെട്ടതാ....
      ആ സമയം എന്‍റെ മനസ്സില്‍ വീണ്ടും ഒരു വല്യ ലഡ്ഡു പൊട്ടി..ആ പൊട്ടലിന്‍റെ പിന്നണിയില്‍ ഒരു സിനിമാ രംഗം കണ്ടു..തലയണമന്ത്രത്തില്‍ ആക്സിഡന്‍റ് പറ്റിയ മാമുക്കോയ പറയുന്ന ഒരു ഡയലോഗ്:ഞാനീ പോളീ ടെക്നിക്കില്‍ ഒന്നും പടിചില്ലല്ലോ ,,അങ്ങനെ പറ്റിയത...

അഭിപ്രായങ്ങളൊന്നുമില്ല: