കലങ്ങിയ കണ്ണുമായ് നീ അന്ന് ഓടി വന്നപ്പോള്‍ ,,സാന്ത്വനം എകാന്‍ ഞാനുണ്ടായിരുന്നു...
പ്രണയം നമ്മളില്‍ പൂത്തുലഞ്ഞപ്പോള്‍,,നിന്നോടോത്തു ആടിതിമിര്‍ക്കാന്‍ ഞാനുണ്ടായിരുന്നു..
നീ പോകും വഴിയില്‍ നിനക്കൊരു കൂട്ടായ് ,,,നിന്‍ പദചലനങ്ങള്‍ക്ക് താളമേകാന്‍ ഞാന്‍ വേണമായിരുന്നു....
ദു:ഖങ്ങള്‍ നിന്‍റെരികില്‍ ഒരു കഴുകനെപ്പോലെ പാറി നടന്നപ്പോള്‍,അതിന്‍റെ ചിറകരിയാന്‍ ഞാന്‍ വേണമായിരുന്നു..
നീ ചെറിയ തെറ്റുകള്‍ ചെയ്തപ്പോള്‍,,നിന്നെ പറഞ്ഞു തിരുത്തുവാന്‍ ഞാന്‍ വേണമായിരുന്നു..
നീ ഉറങ്ങാത്ത രാതികളില്‍ അപ്പുറത്തെ മതിലിനു പിറകില്‍,,
നിന്നോടോത് ഉറക്കമിളച്ചു കൂട്ടിരിക്കാന്‍ ഞാനുണ്ടായിരുന്നു...
സൂര്യനുദിക്കാത്ത പകലിനെ നോക്കി നീ നേരമ്പോക്ക് പറഞ്ഞപ്പോള്‍,,നിന്‍ ചുറ്റിലും ഒരു വെളിച്ചമായ് ഞാന്‍ നിന്നിരുന്നു...
നട്ടുച്ച വെയിലില്‍ തീക്ഷ്ണമായ ചൂട് നിന്നെ തഴുകിയപ്പോള്‍ ,ഒരു കുടയായ് ഞാന്‍ കൂടെ ഉണ്ടായിരുന്നു..
മുഴപ്പിലങ്ങാട് ബീച്ചിന്‍റെ ആഴപ്പരപ്പില്‍ തിരയുടെ സൌന്ദര്യം നീ ഏറ്റു വാങ്ങാന്‍ പോയപ്പോള്‍..
ഒരു കൊച്ചു തിരയായ് വന്നു എന്‍ സാന്നിധ്യം ഞാന്‍ നിന്നിലറിയിച്ചിരുന്നു..
മഴമേഘങ്ങള്‍ ഇടിനാദമായ്,മിന്നലായ് നിന്നില്‍ പേടിപ്പെടുത്തിയപ്പോള്‍..നിനക്ക് കണ്ണടച്ച് ചാരി നില്ക്കാന്‍ എന്‍ നെഞ്ചകം വേണ്ടി വന്നിരുന്നു..
വിജനതയില്‍ എകാന്തമായ് നിന്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍..മറ്റെതലക്കല്‍ എന്‍റെ ഫോണ്‍ നിര്‍ത്താതെ നിന്‍ ശബ്ദം ശ്രവിക്കുന്നുണ്ടായിരുന്നു..
തിരിച്ചു വരില്ല എന്ന് നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍,ഞാന്‍ മറ്റൊന്നും കരുതിയിരുന്നില്ലായിരുന്നു.....
നീ നഷ്ട്ടപ്പെടാതെ,,നിനക്ക് എന്‍റെ ജീവിതത്തിന്‍റെ തണലുകള്‍ ഒരുക്കാന്‍ ...ഞാന്‍ ശ്രമിക്കുമ്പോള്‍..
ചുവന്ന രക്താണു നിറച്ച പേനകൊണ്ട് നീ അവസാനമായി
എഴുതി തന്നു പോയ ആ വരികളെ...
എല്ലാം കൈവിട്ടുപോയെന്നു തോന്നിച്ച ആ നിമിഷത്തെ ....
പ്രപഞ്ചം നിശ്ചലമായി തോന്നിയ ആ പകലിനെ .....
ഞാനിന്നും വേദനയോടെ ഓര്‍ക്കുന്നു...
_________________________________________________________________________
വീണ്ടുമൊരു കറുത്ത ഏപ്രില്‍ പടികടന്നു വരികയാണ്. ,നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ജരാനര ബാധിക്കാത്ത എന്‍റെമനസ്സിലിന്നും നീ മാത്രം..,നിന്നെക്കുറിച്ചോര്‍ക്കാന്‍ നീ തന്ന ആ നല്ല നാളുകള്‍ക്കും നന്ദി..
മരിക്കാത്ത ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയ ''റോസ്'.............................ഓര്‍ക്കുക വല്ലപ്പോഴും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ