വന്നു,കണ്ടു,കീഴടക്കി പോയവര്‍

2011 സെപ്റ്റം 30

അവശേഷിപ്പു..

അസ്തമയ സൂര്യനെക്കാള്‍ തിളക്കമുള്ള RED SIGNALകണ്ടു ഞാന്‍വണ്ടി നിര്‍ത്തി ...വണ്ടിയുടെ ചില്ല് ഗ്ലാസ്സിനു മുകളില്‍ ചെറുതായി പതിച്ച ഒന്ന് രണ്ടു മഴത്തുള്ളികള്‍ കണ്ടു ഞാന്‍ എന്‍റെ നാടിന്റെ മുഖം ഓര്‍ത്തു ....ആ മഴതുള്ളി വലുതായി മഴയായി പെയ്യാന്‍ തുടങ്ങി .നാടിന്റെ സ്പന്ദനം ഞാന്‍ അറിഞ്ഞു തുടങ്ങി .ആ പഴയ മഴക്കാലത്ത് നനഞ്ഞു കുളിച്ചു എത്രയോ ദിനങ്ങള്‍ ..ഒരു കുടക്കീഴില്‍ ഒരുമിച്ചു നടന്ന ആ കൂട്ടുകാരിയുടെ മുഖം ...കിളച്ചപറമ്പ് മൈതാനത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പേമാരി വന്നാലും ഒരു കൂസലുമില്ലാതെ കൂടെ കളിച്ച കൂട്ടുകാരുടേ മുഖം....അപ്പുറത്തെ പറമ്പിലെ മാങ്ങാ പെറുക്കി ആവോളം നുകര്‍ന്ന കാലം,,,fish catchingഎന്ന ഓമനപ്പേരില്‍ മമ്മാക്കുന്നു പുഴയില്‍ മീനുകളെ പിടിക്കാന്‍ പോയ കാലം ,,കുളത്തിലെ വെള്ളത്തിലേക്ക്‌ ഊളിയിട്ടു കാലുകൊണ്ട്‌ രണ്ടു ചുഴറ്റ് ചുറ്റി കുളം കലക്കി ചാര നിറത്തിലാക്കുന്ന ആ വിനോദം,,അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍ ....പുറകിലത്തെ വണ്ടിയുടെ HORN കേട്ടാണ് എനിക്ക് ബോധോദയം ഉണ്ടായത്..GREEN LIGHT കത്തിയിരിക്കുന്നു ...ഓര്‍മ്മകള്‍ മറഞ്ഞു....വീണ്ടും പ്രവാസിയുടെ ദു:ഖത്തിലേക്ക് ഞാന്‍ കടന്നു ...ഇനി നേരേ എന്‍റെ ഫ്ലാറ്റിലേക്ക് ...അതിനു ശേഷം .....എന്ത് ....അത് ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ട്...

എന്‍ കവിത..

എനിക്കും ഒരു കവിത വേണം,,
എന്‍റെ ജീവിതം പകര്‍ത്താന്‍,,,
എനിക്ക് ഓര്‍ത്തിരിക്കാന്‍...
എന്‍റെ സങ്കടങ്ങള്‍ പങ്കിടാന്‍ ,,
എല്ലാത്തിനും കൂട്ടായൊരു കവിത വേണം...
നാടായ നാടൊക്കെ കറങ്ങുമ്പോളൊക്കെയും,,
ആറായ ആറോക്കെ നീന്തി തുടിക്കുമ്പോളും ,,,
തോന്നാതൊക്കെയും തോന്നി തുടങ്ങവേ ,,,
എന്നും കൂട്ടായെനിക്കൊരു കവിത വേണം...
അക്കവിതയില്‍ എന്‍ പ്രതീക്ഷയുണ്ട് ,,...
അക്കവിതയില്‍ എന്‍ നിരാശയുണ്ട്..
അക്കവിതയില്‍ എന്‍ ദു:ഖ ഭാരമുണ്ട് ...
അക്കവിതയില്‍ എന്‍ വിഷാദമുണ്ട് ...
എല്ലാം അറിഞ്ഞൊരു കവിത ആകട്ടെ ..
ആരുമാരും കാണാത്ത കവിത ആകട്ടെ,,
ആരുമാരും അറിയാത്ത കവിത ആകട്ടെ,,
ആരെയും അനുകരിക്കാത്ത കവിത ആകട്ടെ,,
അക്കവിതയില്‍ എന്‍ സന്തോഷമുണ്ടായിരിക്കണം
അക്കവിതയില്‍ എന്‍ വികാരമുണ്ടായിരിക്കണം ..
അക്കവിതയില്‍ എന്‍ സ്വപ്നമുണ്ടായിരികണം,,
 അക്കവിതയില്‍ എന്‍ സ്നേഹമുണ്ടായിരിക്കണം,,
വാക്കുകള്‍ക്കൊക്കെ ഒരു മൂര്‍ച്ച വേണം..
മൊഴിയുന്നതൊക്കെയും സത്യമായിരിക്കണം,,
കാണുന്നവര്‍ക്കൊക്കെ കൊതി തോന്നുകയും വേണം..
എല്ലാം നിറഞ്ഞൊരു കവിത ആയിരിക്കണം....
അക്കവിതതന്‍ മാറില്‍ ചേര്‍ന്ന് കിടക്കേണം,,
അക്കവിതതന്‍ നെഞ്ഞിടിപ്പേറ്റ് വാങ്ങീടേണം..
അക്കവിതതന്‍ പുളകങ്ങളേറ്റ് ശയിച്ചീടെണം.

2011 ജൂലൈ 16

അര്‍ത്ഥമറിയാതെ..

എന്‍റെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും നോക്കിക്കൊണ്ട്‌ ദുബൈയുടെ സൌന്ദര്യം ഞാന്‍ ആസ്വധിക്കെ അങ്ങന്കലേ അസ്തമയ സൂര്യന്റെ നിഴല്‍ ചില്ല് ഗ്ലാസില്‍ പതിഞ്ഞു വെട്ടി തിളങ്ങുന്നുണ്ടായിരുന്നു..ദ ുബായി എയര്‍പോര്‍ട്ടില്‍ നിന്നും ഉയരുകയും താഴുകയും ചെയ്തു കൊണ്ട് വിമാനങ്ങളുടെയ് കാഴ്ച ഞാന്‍ നോക്കി നിന്നു..ആ വിമാനത്തില്‍ ഒന്ന് നമ്മുടെ കേരളത്തിലേക്ക് പോകുന്ന ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആയിരുന്നു..അതേ ഇനി വെറും 4 മണിക്കൂര്‍ കഴിഞ്ഞാല്‍ നാടിന്റെ സ്പന്ദനം അറിയാന്‍ കഴിയുന്നവര്‍..എത്രയോ ഭാഗ്യവാന്‍മാര്‍ അവര്‍..എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സിഗേരട്ടു ഞാന്‍ ചെറുതായൊന്നു വലിചൂതി...തെരുവ് വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു കൊണ്ടിരുന്നു..ദുബൈയുടെ പകല്‍ സൌന്ദര്യം അവസാനിക്കാന്‍ പോകുന്നു...എന്ടരികള്‍ വന്നു നിന്ന 2 മാടപ്രാവുകള്‍ പ്രേമാപരവശരായി ചുംബനം കൊടുക്കുകയായിരുന്നു..ഞാന്‍ അവര്ക് വേണ്ടി തെല്ലൊന്നു മാറിക്കൊടുത്തു...അവ സന്തോഷാധിക്യത്താല്‍ അത് നുകര്‍ന്ന് കൊണ്ട് നന്ദിയും പറഞ്ഞു പറന്നു പോയി...ഞാന്‍ ഓര്‍ത്തു അവര്‍ എത്ര സ്വതന്ത്രന്മാര്‍..ആരുടേയും വിലങ്ങുകളില്ല അവര്‍ക്ക്...ഒടുവില്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് സൂര്യന്‍ മറഞ്ഞു..അതേ ഇന്നത്തെ പകല്‍ ഇവിടെ തീരുകയാണ്.. എന്‍റെ കയ്യിലുള്ള സിഗേരറ്റ് അപ്പോഴും കതിയമാരുകയായിരുനു...അര്‍ത്ഥമറിയാതെ..