വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 ഫെബ്രു 29

പ്രവാസ ലോകം


           ഇന്ന് വരെ അടുക്കളയുടെ ഉള്ളില്‍ കയറാത്തവന്‍ ബൂലോകത്തുള്ള എല്ലാ കറിയും വെക്കാന്‍ പഠിക്കുന്നു,രാവിലത്തെ ദോശക്കു ഇത്തിരി ഉപ്പു കുറഞ്ഞതിനു അമ്മയെ സര്‍വ്വ ചീത്തയും വിളിച്ചവന്‍ ഇവിടെയെത്തിയാല്‍ ചിലപ്പോള്‍ പട്ടിണി കിടക്കുന്നു,മറ്റു ചിലപ്പോള്‍ ''കുബ്ബൂസ്'' എന്ന മാന്ത്രീക റൊട്ടി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു.ഒരു തരി പോലും ഹിന്ദി അറിയാത്തവന്‍ ഡല്‍ഹിക്കാരനെക്കളും വല്യ ഹിന്ദിക്കാരന്‍ ആകുന്നു,,പാകിസ്ഥാനെ നാട്ടില്‍ നിന്നും ചീത്ത പറഞ്ഞവന്മാര്‍ പട്ടാന്റെ തോളത്തു  കയ്യും ഇട്ടു ഭായ്,അരെ ഭായ് എന്നൊക്കെ വിളിച്ചു പിറകേ നടക്കുന്നു..നാട്ടില്‍ സിന്ധിപ്പശുവിനെ മേയ്ച്ചു നടന്നവന്‍ ഇവിടെയെത്തിയാല്‍ അറിയുന്നു ഈ പശു എവിടുന്നു വന്നതാണെന്നും എന്തുകൊണ്ട് ഈ പശുവിനു ഈ പേര് കിട്ടിയെന്നും(അത്രയ്ക്ക് സിന്ധികളാണ് ഗള്‍ഫ്‌ എന്ന അക്കരെപ്പച്ചയില്‍).സമയത്തിന് യാതൊരു വിലയും കല്പ്പിക്കാത്തവന്‍ ഇവിടെ എത്തിയാല്‍ സെക്കന്റ്‌ സൂചിയുടെ ചലനം വരെ നെഞ്ചിടിപ്പോടെ നോക്കിയിരിക്കും,ഒരു പാട് സീസണ്‍ ഭക്തിക്കാര്‍(ശബരിമല സീസണ്‍)ഉള്ള നാട്ടില്‍ നിന്നും ഇവിടെ എത്തിയാല്‍ രാവിലെ കുളി കഴിഞ്ഞു കടലാസ് ദൈവങ്ങളെയും,കലണ്ടര്‍ ദൈവങ്ങളെയും വരെ ഫോട്ടോ വെച്ച് പൂജിക്കുന്നു..നാട്ടില്‍ സര്‍വരാജ്യ തൊഴിലാളികളെ സങ്കടിക്കുവിന്‍ എന്ന് പറഞ്ഞും നടന്നവന്‍ ഇവിടെ വന്നപ്പോള്‍ സങ്കടിക്കാന്‍ പോയിട്ട് ,,,നേരാം വണ്ണം ബാത്‌റൂമില്‍ പോകാന്‍ Q നില്‍ക്കേണ്ട അവസ്ഥയില്‍ ആകുന്നു,മനസ്സില്‍ ഇന്ന് വരെ ലഡ്ഡു പൊട്ടാത്തവന്റെ കയ്യിലും,നെഞ്ചിലും വരെ ജിമ്മില്‍ പോയി ലഡ്ഡു പൊട്ടിക്കുന്നു,നാട്ടില്‍ പോലിസിനെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാതെ,ചിലപ്പോള്‍ അവരെ ചീത്ത പറയുന്നവന്‍ പോലീസിന്റെ വരവ് കാണുമ്പോള്‍ തന്നെ വണ്ടി ശ്രെദ്ധയോടെ ഓടിക്കുന്നു,നാട്ടില്‍ ക്യാമറ കണ്ടാല്‍ കൈപൊക്കി കാണിക്കുന്നവന്‍ ഇവിടുത്തെ റോഡിലുള്ള ക്യാമറ കാണുമ്പോള്‍ ശ്യാസം അടക്കിപ്പിടിച്ചു വണ്ടി ഓടിക്കുന്നു,..,പിന്നെ ചിലര്‍ വെള്ളമടിക്കാത്തവര്‍ ഇവിടുത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ''കുടി'' സ്റ്റാര്‍ട്ട്‌ ആക്കുന്നു..ദിനേശ് ബീഡിയും  കട്ടന്‍ ചായയും കുടിച്ചു നടന്നവന് ഇപ്പൊ ചിക്കന്‍  സാന്‍വിച്ച് ,മാല്‍ബറോ  സിഗേരെറ്റും കഴിച്ചു ആളാവുന്നു,നാട്ടില്‍ ആഴ്ചയില്‍ 3 ലീവ് എടുക്കുന്നവന്‍ വെള്ളിയാഴ്ച കൂടി പണിക്കു പോകുന്നു,നാട്ടിലെ ചില ഐസ്ക്രീം വിരുതന്‍മാരെക്കാളും കൂടുതല്‍ ഐസ്ക്രീം കഴിക്കുന്നവന്മാര്‍ വ്യാഴം രാത്രി,വെള്ളിരാത്രി തുടങ്ങിയ നക്ഷത്ര ദിവസങ്ങളില്‍ റഷ്യ,ചൈന,സുഡാന്‍,ഫിലിപിനോ തുടങ്ങിയ  രാജ്യത്തുള്ള റെജീനമാര്‍ക്കൊപ്പം ഐസ്ക്രീം കഴിക്കുന്നു,പിന്നേ അവര്‍ക്കൊപ്പം ചഷകവും,അവരുടെ സിരകളിലൂടെ  ഓടുന്ന ചോരയും,വിയര്‍പ്പും വരെ ഊറ്റിയെടുത്തു അവളുടെ വിലയും കൊടുത്തു നടന്നകലുന്നു..

 ഏറ്റവും വല്യ രസം അതൊന്നും അല്ല ,ഇന്ന് വരെ കമ്പ്യൂട്ടര്‍ കാണാത്തവന്‍,ഇന്ന് വരെ കമ്പ്യൂട്ടര്‍ന്റെ കീ കൈകൊണ്ടു തോടാത്തവന്‍  ദേ കിടക്കുന്നു സ്വന്തമായി ഓര്‍കുടില്‍ അക്കൗണ്ട്‌...ഫയിസ്ബൂകില്‍ അക്കൗണ്ട്‌,കുന്തത്തില്‍ അക്കൗണ്ട്‌ ,കുടച്ചക്രത്തില്‍ വരെ അക്കൗണ്ട്‌..ഫയിസ്ബൂകില്‍ സര്‍വകളിയും കളിച്ചു പിന്നീടു ഒരു  ഫയിക്ക് അക്കൗണ്ടു...

ജിമെയില്‍ ചാറ്റിങ്,ചീറ്റിംഗ്.............
                                               ഇതിങ്ങനെ തുടരും..ഞാന്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍..ഇത് മറ്റാരുടെയോ ജീവിത കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട....എന്‍റെ സ്വന്തം അനുഭവ കഥ എന്ന് വിശ്വസിച്ചോ....

അഭിപ്രായങ്ങളൊന്നുമില്ല: