വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 ഏപ്രി 14

വിഷു....ഒരോര്‍മ്മ

  രാവിലെ ഉറക്കം ഞെട്ടിയപ്പോള്‍ കണ്ണ് തുറക്കാതെ ആദ്യം തിരഞ്ഞത് എന്റെ മൊബൈലിനെ ആയിരുന്നു, കാരണം മൊബൈലില്‍  ആരോ എപ്പോളോ ഒരുക്കിയ ഒരു 'കണി'യുടെ ഫോട്ടോ ഉണ്ടായിരുന്നു...തൊട്ടപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന സഹ മുറിയന്‍ അറിയാതെ പുതപ്പ് മാറ്റാതെ  ആ ഫോട്ടോയും കണ്ടു കൊണ്ട് ഇരുന്നപ്പോള്‍ കണ്ണുകളില്‍ ഒരിത്തിരി ബാഷപ്പത്തുള്ളികള്‍ വന്നണഞ്ഞു..അത് ആ പുതപ്പില്‍ തന്നെ തന്നെ തുടച്ചു കൊണ്ട് എഴുന്നേറ്റു പുറത്തോട്ടു ഇറങ്ങി അങ്ങ് സൂര്യഭഗവാന് ഒരു നമസ്ക്കാരവും കൊടുത്ത് ഓര്‍മ്മകളില്‍ മാഞ്ഞു മറഞ്ഞു പോയ ഒരു വിഷുക്കാലത്തെ ഒരു തവണ കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ...മനസ്സില്‍ ഒരു വിങ്ങലായി മാഞ്ഞു മറഞ്ഞു പോയ ആ നല്ല കാലം കൊള്ളിയാന്‍ മിന്നല്‍ പോലെ നെഞ്ചില്‍ തട്ടി ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടി.......കാലത്തിന്‍റെ ഓട്ടപ്രദക്ഷിണത്തിനിടയില്‍ മാറി മറിഞ്ഞ ജീവിതം പ്രവാസിയാക്കി മാറ്റിയ ആ സാഹചര്യത്തെ ശപിച്ചു കൊണ്ട് വെട്ടിത്തിളങ്ങുന്ന  ക്ലോസ്അപ്പ്  പല്ലിനു കോള്‍ഗേറ്റ് കമ്പനിക്കാരന്‍റെ ബ്രഷ് ആഞ്ഞു ഉരച്ചു ദേഷ്യം തീര്‍ത്തു....പണ്ട് വിഷുവിനു അമ്മ ഉണ്ടാക്കി തരാറുണ്ടായിരുന്ന നെയ്യപ്പവും,മറ്റു സ്പെഷ്യല്‍ പലഹാരങ്ങളും ഒന്നോര്‍ത്തെടുത്തു അയവിറക്കാന്‍ ശ്രമിച്ചു കൊതി തീര്‍ത്തു....അടുപ്പിന്‍റെ ചൂട് തട്ടാതെ യന്ത്രക്കകൈകളില്‍ സൃഷ്ട്ടിച്ചെടുത്ത 'കുബ്ബൂസ്' എന്നെ നോക്കി അപ്പുറത്തെ കടയില്‍ കാറ്റിന്‍റെ താളത്തിനനുസരിച്ച് ആടി ഉലഞ്ഞു കളിയാക്കുന്നതായി തോന്നി...അപ്പുറത്തെ ഹോട്ടെലില്‍ കയറി വിഷു സ്പെഷ്യല്‍ ദോശയും കടലക്കറിയും കഴിക്കുമ്പോള്‍ നാടിന്‍റെ പകുതി ഓര്‍മ്മകളിലേക്ക് എന്നെ വലിച്ചിഴച്ചു...അന്നാളുകളില്‍ രാവിലെ എഴുന്നേറ്റു വീട്ടിലെയും,നമ്മളെയും സ്നേഹിക്കുന്ന മുതിര്ന്നവരോടൊക്കെ കൈനീട്ടം വാങ്ങിയതും,മറ്റുള്ളവര്‍ക്ക് കിട്ടിയതിനേക്കാള്‍ അമ്പതുപൈസ കുറഞ്ഞതിനാല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന  കൊച്ചു ''റോസി'ന് എന്‍റെ കയ്യില്‍ നിന്നും ഒരു രൂപ കൊടുത്ത് എല്ലാര്‍ക്കും കിട്ടിയതിനേക്കാള്‍ അമ്പത് പൈസകൂടുതല്‍ കിട്ടിയ ആള്‍ ആക്കിമാറ്റിയതും,,പിന്നീട് അങ്ങോട്ടുള്ള എല്ലാ വിഷുവിനും 'റോസിന്' ഒരു രൂപ കൈനീട്ടം കൊടുത്തതുമെല്ലാം ഇന്നലെ കഴിഞ്ഞു പോയതു പോലെ തോന്നി..... എപ്പോളോ നഷ്ട്ടമായ ഒരു ബാല്യവും,കാലാന്തരത്തില്‍ മാറിമറിഞ്ഞ ജീവിതവും കാരണം പ്രവാസിയാകേണ്ടി വന്നതിനാല്‍ എല്ലാം നഷ്ടമായ ഒരു പാവം...... ഇവിടെ ആ മണ്ണിന്‍റെ മാസ്മരീകത ഇല്ല,വിഷുപ്പക്ഷിയുടെ ഗാനമില്ല,കൊന്നപ്പൂവിന്‍ സൗന്ദര്യമില്ല....എല്ലാം നഷ്ട്ട സ്വപ്നമായ്‌ അവശേഷിപ്പിച്ചുകൊണ്ട് .... എല്ലാവര്ക്കും നല്ലൊരു വിഷു ആശംസിക്കുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല: