ഉറവ വറ്റിയ അക്ഷരക്കൂട്ടുകള്ക്കിടയില്നിന്നും..മറന്നു പോകാതെ ബാക്കി ആയ ഒന്നോ രണ്ടോ അക്ഷരങ്ങള്‍ കൊണ്ട് എന്‍റെ മോഹങ്ങള്‍ പുറത്തു കാട്ടാനായി പലതും എഴുതിക്കൂട്ടുമ്പോളും,മനസ്സ് പതറാതെ ഞാന്‍ നിന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിരുന്നു റോസ്......എപ്പോളോ നഷ്ട്ടമായ ഒരു ബാല്യവും,കാലാന്തരത്തില്‍ മാറിമറിഞ്ഞ ജീവിതവും കാരണം പ്രവാസിയാകേണ്ടി വന്ന ഒരു പാവം,,,sulthan of lossess
വന്നു,കണ്ടു,കീഴടക്കി പോയവര്‍
2011 ജൂലൈ 16
അര്‍ത്ഥമറിയാതെ..
എന്‍റെ ഫ്ലാറ്റിന്റെ ആറാമത്തെ നിലയില്‍ നിന്നും നോക്കിക്കൊണ്ട് ദുബൈയുടെ സൌന്ദര്യം ഞാന്‍ ആസ്വധിക്കെ അങ്ങന്കലേ അസ്തമയ സൂര്യന്റെ നിഴല്‍ ചില്ല് ഗ്ലാസില്‍ പതിഞ്ഞു വെട്ടി തിളങ്ങുന്നുണ്ടായിരുന്നു..ദ
ുബായി എയര്‍പോര്‍ട്ടില്‍ നിന്നും ഉയരുകയും താഴുകയും ചെയ്തു കൊണ്ട് വിമാനങ്ങളുടെയ് കാഴ്ച ഞാന്‍ നോക്കി നിന്നു..ആ വിമാനത്തില്‍ ഒന്ന് നമ്മുടെ കേരളത്തിലേക്ക് പോകുന്ന ഇന്ത്യന്‍ എക്സ്പ്രസ്സ് ആയിരുന്നു..അതേ ഇനി വെറും 4 മണിക്കൂര്‍ കഴിഞ്ഞാല്‍ നാടിന്റെ സ്പന്ദനം അറിയാന്‍ കഴിയുന്നവര്‍..എത്രയോ ഭാഗ്യവാന്‍മാര്‍ അവര്‍..എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന സിഗേരട്ടു ഞാന്‍ ചെറുതായൊന്നു വലിചൂതി...തെരുവ് വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു കൊണ്ടിരുന്നു..ദുബൈയുടെ പകല്‍ സൌന്ദര്യം അവസാനിക്കാന്‍ പോകുന്നു...എന്ടരികള്‍ വന്നു നിന്ന 2 മാടപ്രാവുകള്‍ പ്രേമാപരവശരായി ചുംബനം കൊടുക്കുകയായിരുന്നു..ഞാന്‍ അവര്ക് വേണ്ടി തെല്ലൊന്നു മാറിക്കൊടുത്തു...അവ സന്തോഷാധിക്യത്താല്‍ അത് നുകര്‍ന്ന് കൊണ്ട് നന്ദിയും പറഞ്ഞു പറന്നു പോയി...ഞാന്‍ ഓര്‍ത്തു അവര്‍ എത്ര സ്വതന്ത്രന്മാര്‍..ആരുടേയും വിലങ്ങുകളില്ല അവര്‍ക്ക്...ഒടുവില്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് സൂര്യന്‍ മറഞ്ഞു..അതേ ഇന്നത്തെ പകല്‍ ഇവിടെ തീരുകയാണ്.. എന്‍റെ കയ്യിലുള്ള സിഗേരറ്റ് അപ്പോഴും കതിയമാരുകയായിരുനു...അര്‍ത്ഥമറിയാതെ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)