വന്നു,കണ്ടു,കീഴടക്കി പോയവര്‍

2012 മാർ 7

കച്ചിന്‍സ്..നിനക്ക് വിട..


പ്രിയ കച്ചിന്‍സ്,നിനക്ക് വിട..
നീ തന്ന രാവുകള്‍ക്ക്‌ നന്ദി,,നീ തന്ന പകലുകള്‍ക്കും നന്ദി..
      വിട പറയലിന്‍ വേദനയില്‍ നീ ഒഴുക്കി വിട്ട കണ്ണീരില്‍ ചാലിച്ച് ഞാന്‍ നിന്നോട് യാത്ര പറയുമ്പോള്‍,തിരിഞ്ഞു നോക്കണം എന്ന് ഞാന്‍ ആശിച്ചിരുന്നു പക്ഷെ,,പ്രിയ കചിന്‍സ് എനിക്കതിനുള്ള ത്രാണി ഉണ്ടായിരുന്നില്ല..വിറയാര്‍ന്ന  കൈകളാല്‍ നിന്നെ പൂട്ടി താക്കോല്‍ ഫ്ലാറ്റ്‌ ഉടമസ്ഥന് തിരിച്ചു നല്‍കുമ്പോള്‍ ഒരു വിതുംബലായ്‌ പുറത്തു വന്ന എന്‍ മിഴിനീര്‍ നീ കണ്ടുവോ..??? ഓരോ വസന്തങ്ങള്‍ പൂക്കുമ്പോളും,ഗ്രീഷ്മങ്ങള്‍ മാറി മറയുമ്പോളും,  എനിക്ക് അന്തിയുറങ്ങാന്‍ നീ ഉണ്ടായിരുന്നു..നിന്‍ മടിത്തട്ടിലിരുന്നു ഞാന്‍ ഈ ദുബായുടെ കാഴ്ച കണ്ടു രസിച്ചു....സ്നേഹിച്ചു കൊതി തീര്‍ന്നു വിട്ടു പിരിഞ്ഞെന്‍ പ്രിയസഖി പോയപ്പോള്‍ ഞാന്‍ ഒഴുകിയ കണ്ണീര്‍ ചാലുകള്‍ തുടച്ചു കൊണ്ട് നീ എനിക്ക് സാന്ത്വനം ഏകിയിരുന്നില്ലേ..അച്ഛന്റെയും അമ്മയുടെയും സ്നേഹം നീ എനിക്ക് തന്നിരുന്നില്ലേ...എവിടെ നിന്നോ വന്നു ,ഒരു കുടുംബതിലുള്ളവരെപ്പോലെ കഴിഞ്ഞ ഞാനും എന്റെ സഹമുറിയന്മാരും ചേര്‍ന്ന് നിന്നെ വെള്ളിയാഴ്ചകളില്‍ കുളിപ്പിച്ചൊരുക്കി,പൊട്ടു കുത്തി സുന്ദരി ആക്കിയത് നീ മറന്നുവോ..ആഴ്ച അവധിക്കു തലേ ദിവസം മത്തു പിടിച്ച മനസ്സുമായി,ഉള്ളില്‍ അലിഞ്ഞു ചേര്‍ന്ന മദിരാ ചഷകങ്ങള്‍ നിറഞ്ഞു പിച്ച വെമ്പാനാകാതെ നിന്‍ മടിത്തട്ടിലൂടെ ചാഞ്ഞും ചെരിഞ്ഞും നടക്കുമ്പോള്‍ നീ എനിക്ക് കൂട്ടായി വന്നതും ഞാന്‍ മറക്കില്ല...കച്ചിന്‍സ് ആ വലതു മുറിയുടെ രണ്ടാമത്തെ വാതിലിനിടയില്‍ ഞാനിന്നും നിനക്കായ്‌ കരുതി വെച്ചിട്ടുണ്ട്,,,എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തത്താല്‍ എഴുതിയ എന്റെയും,പ്രിയ റോസിന്‍റെയും പേരുകള്‍.........വേനലില്‍ തിളയ്ക്കുന്ന ചൂടുകള്‍ അഗ്നിഗോളങ്ങളായ് പെയ്യുമ്പോള്‍ നീ അറബിക്കടലിന്‍റെ അറ്റത്തു നിന്നും ഒരു കാറ്റിനെ കൊണ്ട് വന്നു എനിക്കായ് സ്വാന്തനം ഏകിയിരുന്നില്ലേ ...നിന്നിലെ മാതൃത്വത്തെ ഞാന്‍ അന്ന് കണ്ടിരുന്നു.....ഹൃദയംപൊട്ടും വികാരങ്ങളെ ഞാന്‍ ഉള്ളില്‍ ഒതുക്കി ,ഒരു നീറ്റല്‍ പോലെ ഞാന്‍ അത് നിന്നോട് മാത്രമേ പറയാന്‍ ശ്രമിച്ചുള്ളൂ..നീ എനിക്ക് വെറും മനുഷ്യ നിര്‍മ്മിതമായ നാല് ചുമരുകള്‍ ഉള്ള ഒരു മുറി ആയിരുന്നില്ല..അതില്‍ കൂടുതല്‍ എന്തോ ആയിരുന്നു...നിന്നിലെയും എന്നിലെയും രക്തം കുടിക്കാനായി മൂട്ടകള്‍ വന്നപ്പോള്‍ എന്നിലെ പോരാളിയെ ഉണര്‍ത്തിയതും നീ തന്നെ...നാടിന്റെ ഓര്‍മ്മകളില്‍ ഉറക്കം കിട്ടാത്ത രാത്രികളില്‍ തിരിഞ്ഞു മറിഞ്ഞും കിടക്കുമ്പോള്‍ എന്റെ മനസ്സിലെ ആകുലതകളും,വ്യകുലതുകളും നീ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനെന്നോണം ഒരു കൊച്ചു കാറ്റായി നീ എന്നെ തഴുകി ഉറക്കാരുണ്ടായിരുന്നില്ലേ ..കുംമ്പസാരക്കൂടില്‍ ഇരിക്കുന്നവന്‍റെ അവസ്ഥ വന്നപ്പോള്‍ ഞാനെത്ര സത്യങ്ങള്‍ നിന്നോടായി മൊഴിഞ്ഞിരുന്നു.....സഹമുറിയന്മാര്‍ മാറിമാറി വന്നും,പോയും കൊണ്ടിരുന്നപ്പോള്‍ ഞാന്‍ വന്ന അന്ന് മുതല്‍ അഞ്ചുകൊല്ലത്തേക്ക് മാറാതിരുന്നത് എനിക്ക് നിന്നോട് പ്രണയം ആയതു കൊണ്ടാണെന്ന് തോന്നിപ്പോകുന്നു...മാറി മാറി ബ്രാന്‍ഡുകള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ മത്തു പിടിച്ചവന്‍റെ കൂടെ ആടാനും,പാടാനും നീ ഉണ്ടായിരുന്നില്ലേ...പുക തുപ്പും കുഴലുകള്‍ കണ്ടു നീ പേടിച്ചു മാറി നിന്നപോള്‍ നിന്നെ ഞാനെത്ര സമാശ്വാസിപ്പിചിട്ടുണ്ട്....നീ തന്ന നല്ല നാളുകള്‍ക്കു നന്ദി,,വിട്ട് പിരിയരുതെ എന്ന് ആശിച്ചുവെങ്കിലും ഒടുവില്‍ എനിക്ക്  കമ്പനിറൂമിലേക്ക്‌ മാറേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു തീയായ് പറന്നു അത് കണ്ണുകളില്‍ ഇരുട്ട് മൂടി കണ്ണിലൂടെ അശ്രുധാരയായ് പറന്നിറങ്ങിയപ്പോള്‍ ,,,ഒടുവിലത്തെ ശ്വാസവായു നീ തന്നതും ഞാന്‍ മറക്കില്ല..പ്രിയ കച്ചിന്‍സ് മായാത്ത ഓര്‍മ്മകളില്‍ നീയെന്നും എന്നോടൊപ്പം ഉണ്ടാകും...എന്നെ ഞാനാക്കിയ നിന്നെ മരിച്ചാലും മറക്കാത്ത ഓര്‍മ്മകളിലേക്ക് കരുതി വെക്കും...... പ്രിയ കച്ചിന്‍സ് നിനക്ക് വിട.....ഓര്‍മ്മയില്‍ നീയും എനിക്ക് ''റോസ്'' പോലെ ഒരു നഷ്ട്ടഗന്ധമായ് എന്നും നിലകൊള്ളും...

5 അഭിപ്രായങ്ങൾ:

പാപ്പാത്തി പറഞ്ഞു...

ആ നന്നായി ട്ടാ ഇനി കരയണ്ട....

Joshikadachira പറഞ്ഞു...

നന്ദി ഉണ്ട് ട്ടാ...

Unknown പറഞ്ഞു...

ഞാനും വായിച്ചു ട്ടാ.
കരയണ്ട ..കരയണ്ടാ.....!

prabi പറഞ്ഞു...

We really miss all those wonderful life .........

Best Wishes !!!

prabi പറഞ്ഞു...

We really miss all those wonderful life .........

Best Wishes !!!